മഹാരാഷ്ട്രയിലെ മറാഠവാഡ മേഖലയിലെ പ്രബലനായ നേതാവായ ചവാനൊപ്പം കൂടുതൽ എംഎൽഎമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
മുബൈ: മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാൻ പാർട്ടി വിട്ടു. കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചുകൊണ്ടുളള കത്ത് ചവാൻ കോണ്ഗ്രസ് അധ്യക്ഷൻ നാന പട്ടോലെയ്ക്ക് കൈമാറി. ചവാൻ ബി.ജെ.പിയിൽ ചേരുമെന്നാണ് സൂചന. മഹാരാഷ്ട്രയിലെ മറാഠവാഡ മേഖലയിലെ പ്രബലനായ നേതാവായ ചവാനൊപ്പം കൂടുതൽ എംഎൽഎമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മഹാരാഷ്ട്ര ഭോകാർ നിയോജക മണ്ഡലം എംഎൽഎയായ ചവാൻ മുൻ മഹാരാഷ്ട്ര കോണ്ഗ്രസ് അധ്യക്ഷനായിരുന്നു ചവാൻ. മിലിന്ദ് ദിയോറയ്ക്കും ബാബാ സിദ്ദീഖിയ്ക്കും പിന്നാലെ ഒരു മാസത്തിനിടെ പാര്‍ട്ടി വിടുന്ന പ്രമുഖ നേതാവാണ് അശോക് ചവാൻ.
ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ കോണ്‍ഗ്രസിനും പ്രതിപക്ഷ സംഖ്യത്തിനും തിരിച്ചടിയാവുകയാണ് ചവാന്‍റെ രാജി. അടുത്ത രാഷ്ട്രീയ നീക്കത്തെക്കുറിച്ച് രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്ന് അശോക് ചവാൻ പറഞ്ഞു. ഒരു കോണ്‍ഗ്രസ് എംഎൽഎയെയും പാർട്ടി വിടാനായി സ്വാധീനിച്ചിട്ടില്ല. താൻ എന്തിന് കോണ്‍ഗ്രസ് വിട്ടുവെന്ന് പറയാനില്ല. ജീവിതത്തിലുടനീളം ഒരു കോൺഗ്രസുകാരനായിരുന്നു.പാർട്ടിക്ക് വേണ്ടി സത്യസന്ധമായി പ്രവർത്തിച്ചു. പാർട്ടി വിട്ടത് തന്‍റെ വ്യക്തിപരമായ കാരണങ്ങളാലെന്നും അശോക് ചവാൻ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

