മൂന്ന് നിലകളുള്ള വീടിന് ഇന്ന് പുലർച്ചെയാണ് തീപിടിച്ചത്

ശ്രീനഗർ: ജമ്മു കശ്മീരിൽ വീടിന് തീപിടിച്ച് മൂന്ന് പെൺകുട്ടികൾ വെന്തുമരിച്ചു. മൂവരും സഹോദരിമാരാണ്. ഇന്ന് രാവിലെയാണ് തീപിടിത്തം ഉണ്ടായത്. ബിസ്മ (18), സൈക (14), സാനിയ (11) എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിലാണ് സംഭവം. ധൻമസ്ത - തജ്‌നിഹാൽ ഗ്രാമത്തിലെ മൂന്ന് നിലകളുള്ള വീടിന് ഇന്ന് പുലർച്ചെയാണ് തീപിടിച്ചത്. സഹോദരിമാര്‍ മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്നു. വീട് മുഴുവൻ തീ പടർന്നതിനാൽ ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അഗ്നിശമനസേന എത്തിയാണ് സഹോദരിമാരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. തീപിടിത്തത്തിന്‍റെ കാരണം നിലവില്‍ വ്യക്തമല്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം