സോപോരയിൽ നിന്നാണ് അൽ ബദർ സംഘടനയിലെ അംഗങ്ങളായ മൂന്ന് പേരേയും പിടികൂടിയത്. ഇവരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തതായി ജമ്മു പൊലീസ് അറിയിച്ചു. 

ദില്ലി: ജമ്മുകശ്മീരിൽ മൂന്ന് ഭീകരർ ( Terrorists) പിടിയിൽ. സോപോരയിൽ നിന്നാണ് അൽ ബദർ സംഘടനയിലെ അംഗങ്ങളായ മൂന്ന് പേരേയും പിടികൂടിയത്. ഇവരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തതായി ജമ്മു പൊലീസ് അറിയിച്ചു. 

Scroll to load tweet…

ഇന്നലെ ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷ സേനക്ക് നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പൊലീസുകാരൻ മരിച്ചിരുന്നു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. സുരക്ഷ ജോലിക്കിടെയാണ് ആക്രമണം നടന്നത്. ഭീകരർക്കായി പ്രദേശത്ത് തെരച്ചിൽ നടക്കുകയാണ്.