ദില്ലി: ജമ്മു കശ്മീരിലെ പുൽവാമ സെക്ടറിൽ പെടുന്ന ട്രാലിൽ ഭീകരരും ഇന്ത്യൻ സൈന്യവും ഏറ്റുമുട്ടി. മൂന്ന് ഭീകരർ ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യത്തിന് പുറമെ അർദ്ധസൈനിക വിഭാഗമായ സിആർപിഎഫും ഭീകരരെ നേരിട്ടു. അൻസാർ ഘസ്വാ ഉൾ ഹിന്ദ് എന്ന ഭീകര സംഘടനയുമായി ബന്ധപ്പെട്ടവർ ആണ് കൊല്ലപ്പെട്ട മൂന്ന് പേരും.