കൂടെയുണ്ടായിരുന്ന ദിനേശ് എന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

ചണ്ഡിഗഡ്: റെയില്‍വേ ട്രാക്കില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. ചമന്‍, സണ്ണി, കിഷന്‍ എന്നിവരാണ് മരിച്ചത്.

ചണ്ഡിഗഡിലാണ് സംഭവം. ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഉത്തര്‍പ്രദേശില്‍നിന്നെത്തിയതായിരുന്നു ഇവര്‍. കൂടെയുണ്ടായിരുന്ന ദിനേശ് എന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ റെയില്‍വേ ട്രാക്കില്‍ മൊബൈല്‍ ഫോണില്‍ പരസ്പരം ഫോട്ടോയെടുക്കുകയായിരുന്നു.

പിന്നീട് നാല് പേരും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു. അതി വേഗത്തില്‍ ട്രെയിന്‍ വരുന്നത് കണ്ട ദിനേശ് ഒഴിഞ്ഞുമാറി മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും പരിഭ്രാന്തരായ ഇവര്‍ ചാടിയത് ട്രെയിനിന് മുന്നിലേക്കായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 30 അടി ദൂരക്കാണ് ശരീര ഭാഗങ്ങള്‍ ചിന്നിച്ചിതറിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.