പൊലീസുകാർ തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ജീവനക്കാരനായ ആകാശ് വർമയാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്.
ദില്ലി: തിരക്കേറിയതോടെ സെക്കന്റ് എസി കമ്പാർട്ട്മെന്റിൽ കയറി യാത്രക്കാർ. ടിക്കറ്റെടുക്കാതെയാണ് കമ്പാർട്ട്മെന്റിൽ കയറിയത്. ടിക്കറ്റെടുക്കാതെ കയറിയവർ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരെ സീറ്റിൽ നിന്ന് ഇറക്കി വിടുകയും ട്രെയിനിൽ സംഘർഷം സൃഷ്ടിക്കുകയും ചെയ്തു. ഹൗറ-ഡെറാഡൂൺ കുംഭ് എക്സ്പ്രസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പൊലീസുകാർ തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ജീവനക്കാരനായ ആകാശ് വർമയാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്. ടിക്കറ്റെടുക്ക് യാത്ര ചെയ്തവരെ കൈയേറ്റം ചെയ്യുകയും ബെർത്ത് കൈയേറുകയും ചങ്ങല വലിക്കുകയും ചെയ്തെന്ന് ഇദ്ദേഹം കുറിച്ചു. വയോധികരായിരുന്നു കൂടുതൽ യാത്രക്കാരും. ഇത്രയും അനധികൃത യാത്രക്കാരെ നിയന്ത്രിക്കാൻ വെറും രണ്ട് പൊലീസുകാർ മാത്രമാണ് എത്തിയതെന്നും അദ്ദേഹം കുറിച്ചു.
Scroll to load tweet…
