വാഹനത്തിന് പിന്നാലെ കുട്ടി ഓടുന്നത് കൊണ്ടാണ് ഇപ്രകാരം ചെയ്തതെന്നാണ് ഇവരുടെ വിശദീകരണം. അജ്ഞാതരായ ചിലർ ചേർന്ന് കുട്ടിയെ കെട്ടഴിച്ചു വിടുന്നതായി വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
ചണ്ഡീഗഡ്: അഞ്ച് വയസ്സുകാരനായ യാചകബാലനെ ടോൾ ജീവനക്കാർ മരത്തിൽ കെട്ടിയിട്ടതിന് ശേഷം പണം കവർന്നു. സംഭവത്തെ സംബന്ധിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് പുറംലോകം അറിഞ്ഞത്. ലുധിയാനയ്ക്ക് സമീപത്തുള്ള ലഡോവൽ ടോൾ പ്ലാസയിലെ ജീവനക്കാരാണ് കുട്ടിയെ മരത്തിൽ കെട്ടിയിട്ടത്. വാഹനത്തിന് പിന്നാലെ കുട്ടി ഓടുന്നത് കൊണ്ടാണ് ഇപ്രകാരം ചെയ്തതെന്നാണ് ഇവരുടെ വിശദീകരണം. അജ്ഞാതരായ ചിലർ ചേർന്ന് കുട്ടിയെ കെട്ടഴിച്ചു വിടുന്നതായി വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
വാഹനത്തിൽ പോകുകയായിരുന്ന ദമ്പതികളാണ് കുട്ടിയെ കെട്ടിയിട്ടിരിക്കുന്നതായി ടോൾ ജീവനക്കാരുടെ ശ്രദ്ധയിൽ പെടുത്തിയത്. വാഹനങ്ങൾ തലങ്ങും വിലങ്ങും വേഗത്തിൽ പോകുന്നതിനിടയിൽ കൂടി കുട്ടി ഓടുന്നത് കൊണ്ടാണ് മരത്തിൽ കെട്ടിയിട്ടതെന്ന് ടോൾ പ്ലാസ ജീവനക്കാരിലൊരാൾ വെളിപ്പെടുത്തുന്നു. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന പണവും അപഹരിക്കപ്പെട്ടിട്ടുണ്ട്. പരാതി ലഭിച്ചാൽ സംഭവത്തിൽ ടോൾ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിസിപി ഗഗൻ അജിത് സിംഗ് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.
