ഹൈദരാബാദ്:  കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുപ്പതി കേഷത്രം അടച്ചിടാന്‍ തീരുമാനമായി. ഇന്നുമുതല്‍ പുതിയ തീരുമാനമുണ്ടാകുന്നതുവരെ ക്ഷേത്രത്തിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.

ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ നേരത്തെ തന്നെ ക്ഷേത്രമധികൃതര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നിര്‍ദേശങ്ങള്‍ മറികടന്ന് ആളുകള്‍ എത്തുന്ന സാഹചര്യത്തിലാണ് പൂര്‍ണമായും അടച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. 

കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി ആള്‍ക്കൂട്ടം തടയേണ്ടത് അത്യാവശ്യമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. തമിഴ്‌നാടടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. അതേസമയം തമിഴ്‌നാട്ടില്‍ കൊവിഡിന്റെ സാമൂഹ്യ വ്യാപനം നടന്നതായി സംശയിക്കുന്നതായി ആരോഗ്യ വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണിപ്പോള്‍.