ഹൈദരാബാദ്: കൊവിഡ്​ ബാധിച്ച് ചികിത്സയിലായിരുന്ന തിരുപ്പതി എം.പി ബല്ലി ദുര്‍ഗ പ്രസാദ് റാവു (64) അന്തരിച്ചു.കൊവിഡിനെ തുടര്‍ന്ന്​ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ്​ മരണം. ഹൃദയാഘാതമാണ്​ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

15 ദിവസം മുന്‍പാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. എം.പിയുടെ മരണത്തില്‍ പ്ര​ധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ അനുശോചനം അറിയിച്ചു.

ആന്ധ്രാപ്രദേശിലെ ഗുഡുര്‍ ജില്ലയില്‍ നിന്നുള്ള നേതാവായ ദുര്‍ഗ പ്രസാദ് റാവു നാല് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1996-98ല്‍ പ്രാഥമിക വിദ്യാഭ്യാസവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റിലാണ് ദുര്‍ഗ പ്രസാദ് റാവു എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.