കഴിഞ്ഞ എട്ട് വർഷമായി റെയിൽവേ മന്ത്രാലയം കവച് പദ്ധതിയ്ക്ക് പിന്നിൽ നിരന്തരമായി പ്രവർത്തിക്കുകയാണ്.

ദില്ലി: കനത്ത മൂടൽ മഞ്ഞിലും കുതിച്ചു പായുന്ന ട്രെയിനിന്റെ വീഡിയോ പങ്കുവെച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മണിക്കൂറിൽ 130 കിലോ മീറ്റർ വേഗതയിൽ ട്രെയിൻ സഞ്ചരിക്കുന്നത് വീ‍ഡിയോയിൽ കാണാം. 'കവച്' എന്ന ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റത്തിന്റെ പ്രവർത്തനക്ഷമത വ്യക്തമാക്കുന്നതാണ് വീഡിയോ. 

'പുറത്ത് ഇടതൂർന്ന മൂടൽമഞ്ഞ്. കവച് ക്യാബിനുള്ളിൽ തന്നെ സിഗ്നൽ കാണിക്കുന്നു. പൈലറ്റ് സിഗ്നലിനായി പുറത്തേക്ക് നോക്കേണ്ടതില്ല'. എക്‌സിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് അശ്വിനി വൈഷ്ണവ് പറഞ്ഞു. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് കവാച്. കൂടാതെ ഒരു ട്രെയിൻ ഡ്രൈവർക്ക് കൃത്യസമയത്ത് പ്രതികരിക്കാൻ കഴിയാതെ വന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ കവച് സിസ്റ്റം ഓട്ടോമാറ്റിക്കായി ബ്രേക്കുകൾ പ്രയോഗിക്കും എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ‌

Scroll to load tweet…

കഴിഞ്ഞ എട്ട് വർഷമായി റെയിൽവേ മന്ത്രാലയം ഈ പദ്ധതിയ്ക്ക് പിന്നിൽ നിരന്തരമായി പ്രവർത്തിക്കുകയാണ്. അടുത്തിടെ നിരവധി റെയിൽ അപകടങ്ങൾ സംഭവിച്ചതിനെ തുടർന്നാണ് കവച് പോലെയൊരു സംവിധാനത്തിന്റെ ആവശ്യം ശക്തമായത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, പ്രതിവർഷം ശരാശരി 43 ട്രെയിൻ അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. 2015 നും 2022 നും ഇടയിൽ പ്രതിവർഷം ശരാശരി 56 യാത്രക്കാർ ട്രെയിൻ അപകടങ്ങളിൽ മരിച്ചതായാണ് കണക്കുകൾ വ്യക്തമാകുന്നത്. 

READ MORE:  വടിയും ചെരിപ്പും വസ്ത്രങ്ങളും കിണറിന് സമീപം; ലോട്ടറി തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി