ഭോപ്പാല്‍: ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പൊലീസില്‍ പരാതി നല്‍കി യുവതി. മധ്യപ്രദേശിലെ സെന്‍ഡ്വയിലെ അസ്മ എന്ന പതിനെട്ടുകാരിയാണ് ഭര്‍ത്താവ് മഹിന്‍ മന്‍സൂരിക്കെതിരെ പരാതി നല്‍കിയത്. മൂന്നുമാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. 

ഫേസ്ബുക്ക് വഴിയാണ് യുവതിയുമായി മന്‍സൂരി പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചു. പെണ്‍കുട്ടിയെ കാണാതായതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി യുവാവിനൊപ്പം പോകുകയായിരുന്നു.

എന്നാല്‍ വിവാഹത്തിന് ശേഷം ഭര്‍ത്താവില്‍ നിന്നും ശാരീരികമായും മാനസികമായും പീഡനങ്ങള്‍ നേരിടേണ്ടി വന്നതായും പെട്ടന്നൊരു ദിവസം ഭര്‍ത്താവ്  മൊഴിചൊല്ലിയ ശേഷം വീട്ടില്‍ നിന്നും ഇറക്കിവിട്ടുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.