ബംഗ്ലൂരു: കര്‍ണാടകയില്‍ പാര്‍ട്ടി നിര്‍ദ്ദേശത്തെ അവഗണിച്ച് വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന ബിഎസ്പിയുടെ ഏക എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിയുടെ കര്‍ണാടകയിലെ ഏക എംഎല്‍എയായ എന്‍ മഹേഷിനെയാണ് ബിഎസ്പി അധ്യക്ഷ മായാവതി പുറത്താക്കിയത്. 

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പില്‍ എച്ച്ഡി കുമാരസ്വാമിക്ക് വോട്ടു ചെയ്യണമെന്ന് മായാവതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി എംഎല്‍എ വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും അതാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ കാരണമായതെന്നും മായാവതി ട്വിറ്ററില്‍ വ്യക്തമാക്കി.