പുതുക്കോട്ടയിൽ മുൻകൂർ അനുമതിയില്ലാതെ സ്‌കൂട്ടർ റാലി നടത്തിയ 40 തമിഴക വെട്രി കഴകം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. വഴിയോര കച്ചവടക്കാർക്ക് കുട വിതരണം ചെയ്യുന്ന പരിപാടിയുടെ ഭാഗമായിരുന്ന റാലി നഗരത്തിൽ ഗതാഗത തടസ്സമുണ്ടാക്കി.  

ചെന്നൈ: മുൻകൂർ അനുമതിയില്ലാതെ പുതുക്കോട്ടയിൽ സ്‌കൂട്ടർ റാലി നടത്തിയതിന് വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം വീണ്ടും വിവാദത്തിൽ. 40 തമിഴക വെട്രി കഴകം (ടി.വി.കെ.) പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. വഴിയോര കച്ചവടക്കാർക്ക് കുടകൾ വിതരണം ചെയ്യുന്ന പരിപാടിക്ക് മുന്നോടിയായാണ് പ്രവർത്തകർ റാലി സംഘടിപ്പിച്ചത്. നിയമലംഘനം നടത്തിയ റാലി നഗരത്തിൽ ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട്, ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള ടി.വി.കെ. പ്രവർത്തകർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. അനുമതിയില്ലാതെ സംഘം ചേരുക, ഗതാഗത തടസ്സമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.