Asianet News MalayalamAsianet News Malayalam

വോട്ടഭ്യർത്ഥിച്ചുകൊണ്ട് പോളിംഗ് ദിനത്തിൽ ട്വീറ്റ്; രാഹുൽ ഗാന്ധിക്കെതിരെ കമ്മീഷനിൽ പരാതിപ്പെടുമെന്ന് ബിജെപി

പോളിംഗ് ദിനത്തിൽ വോട്ടർമാരോട് തങ്ങൾക്ക് വോട്ട് ചെയ്യണം എന്നഭ്യർത്ഥിക്കാൻ ഒരു പാർട്ടിക്കും അനുമതിയില്ല എന്നും, അത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ആണെന്നും ബിജെപി വക്താക്കൾ പറഞ്ഞു. 

tweet on polling day requesting vote, bjp to lodge complaint against rahul gandhi to EC
Author
Bihar, First Published Oct 28, 2020, 12:58 PM IST

മഹാസഖ്യത്തിന് വോട്ടുചെയ്യണം എന്നാഹ്വാനം ചെയ്തുകൊണ്ട്, ബിഹാർ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനത്തിൽ ട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിപ്പെടും എന്ന് ബിജെപി. ബിഹാറിൽ ഇന്നേ ദിവസം പോളിങ്ങിന്റെ ആദ്യഘട്ടം നടക്കുകയാണ്. "നീതി, തൊഴിൽ, കർഷക ക്ഷേമം' എന്നിവയ്ക്കുവേണ്ടി ഈ തെരഞ്ഞെടുപ്പിൽ നിങ്ങളുടെ വോട്ട് മഹാ സഖ്യത്തിന് തന്നെ ചെയ്യണം " എന്നായിരുന്നു രാഹുൽ ഗാന്ധി ബുധനാഴ്ച രാവിലെ ഹിന്ദിയിൽ ചെയ്ത ട്വീറ്റിന്റെ സാരം.
 

 

മൂന്നു ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഇന്ന് 71 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ആണ് നടന്നുകൊണ്ടിരിക്കുന്നത്. കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പോളിംഗ് പുരോഗമിക്കുന്നത്. 

പോളിംഗ് ദിനത്തിൽ വോട്ടർമാരോട് തങ്ങൾക്ക് വോട്ട് ചെയ്യണം എന്നഭ്യർത്ഥിക്കാൻ ഒരു പാർട്ടിക്കും അനുമതിയില്ല എന്നും, അത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ആണെന്നും ബിജെപി വക്താക്കൾ പറഞ്ഞു. അതുകൊണ്ടുതന്നെ രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിപ്പെടാനാണ് ബിജെപിയുടെ തീരുമാനം. 

Follow Us:
Download App:
  • android
  • ios