Asianet News MalayalamAsianet News Malayalam

'കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ശക്തമായ നിലപാട്'; വിശദീകരണവുമായി ട്വിറ്റര്‍

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതില്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് ട്വിറ്ററിനെതിരെ കേസെടുത്തത്. എംഡിക്കെതിരെയാണ് ദില്ലി പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.
 

Twitter clarifies on POCSO case
Author
New Delhi, First Published Jun 30, 2021, 5:59 PM IST

ദില്ലി: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ നിലപാടാണ് തങ്ങളുടേതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. 
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് കേസെടുത്തതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം. ട്വിറ്ററിന്റെ നിയമങ്ങള്‍ ലംഘിക്കുന്ന ഉള്ളടക്കം കര്‍ശനമായി നീക്കം ചെയ്യുമെന്നും നിയമ സംവിധാനവുമായും സംഘടനകളുമായും ഇക്കാര്യത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി. 

അശ്ലീലദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിപ്പിക്കുന്നതില്‍ ദേശീയ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ട്വിറ്ററില്‍ പ്രചരിക്കുന്ന അശ്ലീലദൃശ്യങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നീക്കംചെയ്യണമെന്ന് വനിത കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് ദില്ലി പൊലീസ് കമ്മീഷണര്‍ക്കും കമ്മീഷന്‍ കത്തുനല്‍കി. 

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതില്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് ട്വിറ്ററിനെതിരെ കേസെടുത്തത്. എംഡിക്കെതിരെയാണ് ദില്ലി പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ വനിതാ കമ്മീഷനും ഇടപെട്ടു. ട്വിറ്റര്‍ ഐഎന്‍സി, ട്വിറ്റര്‍ കമ്മ്യൂണിക്കേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നതെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. 

ഇന്ത്യയുടെ ഭൂപടം തെറ്റായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചുവെന്ന കേസിലും ട്വിറ്റര്‍ എംഡിയെ പ്രതി ചേര്‍ത്ത് പൊലീസ് കേസ് എടുത്തിരുന്നു. ലഡാക്കും ജമ്മുകാശ്മീരും ഇന്ത്യക്ക് പുറത്തായി കാണിച്ചായിരുന്നു ട്വിറ്റര്‍ വെബ്‌സൈറ്റില്‍ ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചിരുന്നത്. പരാതി ഉയര്‍ന്നതോടെ വെബ്‌സൈറ്റില്‍ നിന്ന് ഭൂപടം ട്വിറ്റര്‍ നീക്കം ചെയ്തു.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios