ജയ്പൂർ: കൊവിഡ് നിയന്ത്രണം കർശനമാക്കി രാജസ്ഥാൻ. പൊതുസ്ഥലത്ത് തുപ്പിയതിന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചൈന്‍ സ്വദേശികളായ ഗണേഷ്, രാജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. 

പൊതുസ്ഥലത്ത് തുപ്പിയതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസാണിതെന്ന് ഭരത്പുര്‍ എഎസ്പി സുരേഷ് കിഞ്ചി പറഞ്ഞു. ഇത്തരത്തിൽ പാൻമസാല പോലുള്ളവ ഉപയോ​ഗിച്ച് പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കെതിരരെ കർശന നടപടി തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥാലങ്ങളിൽ തുപ്പുന്നത് രാജസ്ഥാൻ സർക്കാർ നേരത്തെ തന്നെ നിരോധിച്ചിരുന്നു. കേന്ദ്രസര്‍ക്കാരും പൊതുസ്ഥലത്ത് തുപ്പുന്നത് ശിക്ഷാര്‍ഹമാക്കണമെന്ന് കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.