ഗുവാഹത്തി: ഫേസ്ബുക്കിലൂടെ വര്‍ഗിയ പരാമര്‍ശം നടത്തുകയും മുഖ്യമന്ത്രിമാരെ അധിക്ഷേപിക്കുകയും ചെയ്ത രണ്ടു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബിജെപി സോഷ്യല്‍ മീഡിയ സെല്‍ അംഗം   നിതു ബോറ,ബിജെപി പ്രവര്‍ത്തകന്‍ അനുപം പോള്‍  എന്നിവരാണ് അറസ്റ്റിലായത്. ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവലിനെതിരെയുള്ള പരാമര്‍ശമാണ് നിതു ബോറിനെ കുടുക്കിയത്. 

സംസ്ഥാനത്തേക്ക് കുടിയേറി മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് തദ്ദേീയരായ ആസാമീസ് ജതയെ രക്ഷിക്കാന്‍ ബിജെപി ഗവണ്‍മെന്‍റിന് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്നുമായിരുന്നു നിതു ബോറിന്‍റെ വിമര്‍ശനം. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് കുമാറിന്‍റെ കുടുബ ജീവിതത്തെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് ബിജെപി പ്രവര്‍ത്തകനായ അനുപം പോള്‍ അറസ്റ്റിലായത്.