മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനും ഡിഎന്‍എ പരിശോധനക്കുമായി അയച്ചെന്ന് എസ്എസ്പി ഗൗരവ് ഗ്രോവര്‍ അറിയിച്ചു. രണ്ട് ആണ്‍കുട്ടികള്‍ക്കും ഏകദേശം 12 വയസ്സ് പ്രായം വരുമെന്നും അദ്ദേഹം അറിയിച്ചു. 

ആഗ്ര: ഉത്തര്‍പ്രദേശിലെ (Uttarpradesh) ആഗ്രയില്‍ (Agra) യമുന എക്‌സ്പ്രസ് വേയില്‍ (Yamuna express way) രണ്ട് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി (Found dead). അഞ്ച് കിലോമീറ്റര്‍ വ്യത്യാസത്തിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടികളുടെ ശരീരത്തിലും മുഖത്തും പരിക്കേറ്റ നിരവധി അടയാളങ്ങളുണ്ട്. ഒരു കുട്ടിയുടെ മൃതദേഹം തലകീഴായി വയറുകൊണ്ട് കെട്ടിവരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനും ഡിഎന്‍എ പരിശോധനക്കുമായി അയച്ചെന്ന് എസ്എസ്പി ഗൗരവ് ഗ്രോവര്‍ അറിയിച്ചു. രണ്ട് ആണ്‍കുട്ടികള്‍ക്കും ഏകദേശം 12 വയസ്സ് പ്രായം വരുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചു. കുട്ടികളുടെ വിവരങ്ങള്‍ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് പൊലീസിന് കൈമാറിയെന്നും എസ്എസ്പി പറഞ്ഞു. ഡോക്ടര്‍മാരുടെ പാനലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് പൊലീസിന് നല്‍കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ചിത്രീകരിക്കും. രണ്ട് കുട്ടികളും ജീന്‍സാണ് ധരിച്ചിരിക്കുന്നത്.

രാവില ഒമ്പത് മണിയോടെ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചവരാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. കുട്ടികളുടെ രക്ഷിതാക്കളെയോ ബന്ധുക്കളെയോ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എക്‌സ്പ്രസ് വേയില്‍ ഇതിന് മുമ്പും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കാണാതായ നാലുവയസുകാരിക്ക് വേണ്ടി വന്‍‍തെരച്ചിൽ, 18 ദിവസങ്ങൾക്കുശേഷം പൂട്ടിയിട്ട വീട്ടിൽ ജീവനോടെ കണ്ടെത്തി