Asianet News MalayalamAsianet News Malayalam

കാണാതായ നാലുവയസുകാരിക്ക് വേണ്ടി വന്‍‍തെരച്ചിൽ, 18 ദിവസങ്ങൾക്കുശേഷം പൂട്ടിയിട്ട വീട്ടിൽ ജീവനോടെ കണ്ടെത്തി

അവളുടെ ഇളയ സഹോദരിയുടെ കട്ടിലിനരികിൽ ഒരു എയർ മെത്തയിൽ ക്ലിയോ ഉറങ്ങുകയായിരുന്നു. ടെന്റിന്റെ രണ്ടാമത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന അമ്മ രാവിലെ എഴുന്നേറ്റപ്പോൾ ക്ലിയോയെ കാണാതാവുകയായിരുന്നു, ടെന്റിന്റെ വാതിൽ തുറന്നുകിടന്നിരുന്നു. 

missing girl found alive after 18 days
Author
Australia, First Published Nov 3, 2021, 8:39 AM IST
  • Facebook
  • Twitter
  • Whatsapp

പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ വിദൂര ഭാഗത്ത്(remote part of Western Australia) 18 ദിവസമായി കാണാതായ നാല് വയസ്സുകാരിയെ ഒടുവിൽ കണ്ടെത്തി. പൂട്ടിയിട്ട ഒരു വീട്ടിൽ ജീവനോടെയാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയ വിവരം പൊലീസ്(police) തന്നെയാണ് അറിയിച്ചത്.

ഒക്‌ടോബർ 16 -ന് കാർനാർവോൺ പട്ടണത്തിനടുത്തുള്ള ഒരു ക്യാമ്പ്‌സൈറ്റിൽ വച്ചാണ് അവളുടെ കുടുംബത്തിന്റെ കൂടാരത്തിൽ നിന്ന് ക്ലിയോ സ്മിത്ത്(Cleo Smith) അപ്രത്യക്ഷയായത്. ഇത് വൻ തിരച്ചിൽ ശ്രമത്തിന് തുടക്കമിട്ടു. പ്രാദേശിക സമയം 01:00 മണിയോടെ കാർനാർവോണിലെ പൂട്ടിയിട്ടിരുന്ന ഒരു വീട്ടിൽ പൊലീസ് അതിക്രമിച്ചുകയറി. അവിടെ അവർ അവളെ കണ്ടെത്തി. 

ഇതുമായി ബന്ധപ്പെട്ട് കാർനാർവോൺ സ്വദേശിയായ 36 -കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. "ഒരു പൊലീസ് സംഘം പൂട്ടിയിട്ട വീട്ടിലേക്ക് അതിക്രമിച്ചു കയറി... ഒരു മുറിയിൽ അവർ ക്ലിയോയെ കണ്ടെത്തി" വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഡെപ്യൂട്ടി കമ്മീഷണർ കേണൽ ബ്ലാഞ്ച് ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. 

"ഉദ്യോഗസ്ഥരിലൊരാൾ അവളെ തന്റെ കൈകളിലേക്ക് എടുത്ത് അവളോട് ചോദിച്ചു നിന്‍റെ പേരെന്താണ് എന്ന്. അവള്‍, എന്റെ പേര് ക്ലിയോ എന്നാണ് എന്ന് മറുപടി നല്‍കി'' അദ്ദേഹം കൂട്ടിച്ചേർത്തു. കാണാതായതുമുതൽ ക്ലിയോയുടെ തിരിച്ചുവരവിനായി നിരാശയോടും വൈകാരികമായും എല്ലാവരോടും അഭ്യർത്ഥനകൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു അവളുടെ മാതാപിതാക്കള്‍. ഇപ്പോള്‍ ആ നാല് വയസ്സുകാരി വീണ്ടും മാതാപിതാക്കളോട് ഒന്നിച്ചു. 

"ഞങ്ങളുടെ കുടുംബം വീണ്ടും പൂർണമായി" ക്ലിയോയുടെ അമ്മ എല്ലി സ്മിത്ത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കസ്റ്റഡിയിലുള്ള ആള്‍ക്ക് സ്മിത്തിന്റെ കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് പറഞ്ഞു. ക്ലിയോയെ രക്ഷപ്പെടുത്തിയതിനെക്കുറിച്ച് ഞങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ പറയാനുണ്ടാകും” ഡെപ്യൂട്ടി കമ്മീഷണർ ബ്ലാഞ്ച് പറഞ്ഞു. ക്ലിയോ എവിടെയാണെന്ന് വിവരം നൽകുന്നവർക്ക് 1 മില്യൺ ($750,000; £540,000) പാരിതോഷികം നൽകുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

COP26 കാലാവസ്ഥാ ഉച്ചകോടിക്കായി സ്കോട്ട്‌ലൻഡിലെത്തിയ ശേഷം ഇപ്പോൾ നാട്ടിലേക്ക് മടങ്ങവെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ഇത് "അത്ഭുതകരവും ആശ്വാസം നൽകുന്നതുമായ വാർത്തയാണ്" എന്ന് ട്വീറ്റ് ചെയ്തു. 

ഒക്ടോബർ 16 -ന് 01:30 -നും 06:00 -നും ഇടയിൽ ക്ലിയോയുടെ കുടുംബം അവരുടെ അവധിക്കാലത്തിന്റെ ആദ്യ രാത്രി ചെലവഴിക്കാനായി ക്വോബ്ബ ബ്ലോഹോൾസ് ക്യാമ്പിംഗ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. മാക്ലിയോഡിലെ ഈ വിദൂര പ്രദേശം പെർത്തിൽ നിന്ന് ഏകദേശം 900 കിലോമീറ്റർ (560 മൈൽ) വടക്കാണ്, ഇത് സംസ്ഥാനത്തിന്റെ കോറൽ കോസ്റ്റിലെ ഒരു പ്രാദേശിക ആകർഷണ കേന്ദ്രമാണ്. മനോഹരമായ സമുദ്ര ദൃശ്യങ്ങൾക്കും കടൽ ഗുഹകൾക്കും തടാകങ്ങൾക്കും പേരുകേട്ടതുമാണ്. 

അവളുടെ ഇളയ സഹോദരിയുടെ കട്ടിലിനരികിൽ ഒരു എയർ മെത്തയിൽ ക്ലിയോ ഉറങ്ങുകയായിരുന്നു. ടെന്റിന്റെ രണ്ടാമത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന അമ്മ രാവിലെ എഴുന്നേറ്റപ്പോൾ ക്ലിയോയെ കാണാതാവുകയായിരുന്നു, ടെന്റിന്റെ വാതിൽ തുറന്നുകിടന്നിരുന്നു. ദുരൂഹമായ തിരോധാനത്തെ തുടര്‍ന്ന് കടലിലടക്കം ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം തെരച്ചില്‍ നടന്നു. കേസ് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചു, ക്യാഷ് റിവാർഡ് വാഗ്ദാനം ചെയ്തുകഴിഞ്ഞാൽ തെരച്ചിലിൽ ചേരാൻ ബൗണ്ടി വേട്ടക്കാർ ഈ മേഖലയിലേക്ക് പോയതായി റിപ്പോർട്ടുകളുണ്ട്. 

കുട്ടിയെ കണ്ടെത്തി എന്നത് പ്രാദേശികവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. കാർനാർവോൺ ഷയർ പ്രസിഡന്റ് എഡ്ഡി സ്മിത്ത് ഓസ്‌ട്രേലിയയുടെ 2 ജിബി റേഡിയോയോട് പറഞ്ഞത്: "18 ദിവസമായി ഞങ്ങള്‍ ഉത്കണ്ഠ നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇപ്പോൾ ഞാൻ അൽപ്പം വികാരഭരിതനാണ്." എന്നാണ്. ഡെപ്യൂട്ടി കമ്മീഷണർ ബ്ലാഞ്ച് 6PR റേഡിയോയോട് പറഞ്ഞത്, "അനുഭവസമ്പത്തുള്ള ഡിറ്റക്ടീവുകൾ പോലും ആശ്വാസത്തോടെ തുറന്ന് കരയുന്നത് കാണുന്നത് അവിശ്വസനീയമായിരുന്നു" എന്നാണ്. 

Follow Us:
Download App:
  • android
  • ios