പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെത്തുടർന്ന് സൈന്യം തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.
പ്രദേശവാസികളായ സയർ അഹമ്മദ് ഭട്ട്, ഷക്കീർ അഹമ്മദ് വഗൈർ എന്നിവരാണ് കൊല്ലപ്പെട്ടത്. അൻസർ ഗസ്വത്തുൾ എന്ന ഭീകര സംഘടനയിൽപ്പെട്ടവരാണ് ഇവരെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഷോപ്പിയാനിലെ അവ്നീര മേഖലയിൽ ഭീകരർ മറഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സൈന്യം തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
പ്രദേശത്ത് ജാഗ്രത തുടരുകയാണ്. ഇന്നലെ പൂഞ്ചിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു.
