Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് തമിഴ്‍നാട്ടില്‍ രണ്ടുപേര്‍ കൂടി മരിച്ചു; മരണസംഖ്യ അഞ്ചായി

നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയ 73 പേര്‍ക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.  രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍  തമിഴ്നാട്ടില്‍ നിയന്ത്രണം കര്‍ശനമാക്കിയിരിക്കുയാണ്

two more person infected with covid 19 died in Tamil Nadu
Author
chennai, First Published Apr 5, 2020, 10:16 AM IST

ചെന്നൈ: തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 75 കാരനും 61 കാരിയുമാണ് മരിച്ചത്. ഇതോടെ തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ മാത്രം ഇവിടെ രണ്ടുപേരാണ് മരിച്ചത്.

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ വില്ലുപുരം സ്വദേശിയായ 51 കാരനും തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 53 കാരിയുമാണ് ഇന്നലെ മരിച്ചത്. വില്ലുപുരം സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കൂടിയാണ് മരിച്ച 51 കാരന്‍. തേനിയില്‍ മരിച്ച സ്ത്രീയുടെ ഭര്‍ത്താവും മകനും നിസാമുദ്ദീനില്‍ നിന്ന് മാര്‍ച്ച് 19 നാണ് തിരിച്ചെത്തിയത്. ഇവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് സ്ത്രീക്ക് കൊവിഡ് പകര്‍ന്നത്. നിസാമുദ്ദീനില്‍ നിന്നെത്തിയവര്‍ നടത്തിയ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത മധുര സ്വദേശിയാണ് ആദ്യം മരിച്ചയാള്‍. 

നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയ 73 പേര്‍ക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.  രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍  തമിഴ്നാട്ടില്‍ നിയന്ത്രണം കര്‍ശനമാക്കിയിരിക്കുയാണ്. തെങ്കാശിയില്‍ ഇന്നലെ പ്രാര്‍ഥനാ ചടങ്ങിനെത്തിയവരെ പൊലീസ് അടിച്ചോടിച്ചു.

Read More: തമിഴ്‍നാട്ടില്‍ വീണ്ടും കൊവിഡ് മരണം: പുതിയ 74 കൊവിഡ് കേസുകളില്‍ 73 പേരും നിസാമുദ്ദീനില്‍ നിന്നെത്തിയവര്‍

 

Follow Us:
Download App:
  • android
  • ios