പൂണെ: പരിശീലനത്തിനിടെ രണ്ട് സൈനികര്‍ മരിച്ചതായി സൈന്യം. പൂണെ മിലിറ്ററി എഞ്ചിനീയറിംഗ് കോളേജില്‍ വച്ചു നടന്ന പരിശീലനത്തിനിടെയുണ്ടായ അപകടത്തിലാണ് രണ്ട് സൈനികര്‍ മരണപ്പെട്ടത് എന്നാണ് സൈന്യം നല്‍കുന്ന വിശീദകരണം. അപകടത്തില്‍ അഞ്ച് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബ്രിഡ്ജിംഗ് എക്സര്‍സൈസിനിടെയാണ് അപകടം നടന്നതെന്നാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന വിവരം.