ശ്രീനഗര്‍:  ജമ്മു കശ്മീരിലെ ഗന്തര്‍ബലില്‍ സുരക്ഷാസേന രണ്ടു തീവ്രവാദികളെ വധിച്ചു. രണ്ടുദിവസം മുമ്പ് ഇവിടെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. അതേസമയം, പൂഞ്ചിലെ ഷാപ്പൂര്‍കിര്‍നിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.

ഗന്തര്‍ബലില്‍ നിയന്ത്രണരേഖയ്ക്കു സമീപമാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.   ഇവിടെയുള്ള ഉയര്‍ന്നമേഖലയായ ത്രുംഖാലില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവിടെനിന്ന് ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്. 

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ നീക്കം ശക്തിപ്പെടുത്തണമെന്ന്, ജമ്മു കശ്മീരിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദേവല്‍ പൊലീസിനോടും അര്‍ധസൈനികവിഭാഗങ്ങളോടും നിര്‍ദ്ദേശിച്ചതിനു തൊട്ടുപിന്നാലെയാണ് രണ്ടുദിവസം മുമ്പ് ഗന്തര്‍ബലിലും ബതോത്തെയിലും സൈന്യം തീവ്രവാദികളെ വധിച്ചത്. 
അതിര്‍ത്തി വഴി കൂടുതല്‍ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു അജിത് ദോവല്‍ നിര്‍ദ്ദേശം നല്‍കിയത്.

Read Also: ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

അതേസമയം, കശ്മീര്‍ പുനസംഘടനയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സുപ്രീംകോടതി ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ഒക്ടോബര്‍ 14ന് വീണ്ടും പരിഗണിക്കും.

Read Also:കശ്മീര്‍ ഹര്‍ജികള്‍: നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി