ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യം കൊലപ്പെടുത്തിയ രണ്ട് ഭീകരർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇവരെ ഏറ്റുമുട്ടലിലൂടെ വധിച്ചത്. മൃതദേഹത്തിൽ നിന്ന് ശേഖരിച്ച സാമ്പിൾ പരിശോധിച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധനാ ഫലം ഇന്നാണ് ലഭിച്ചതെന്നും ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി.