മുസാഫര്‍പൂര്‍: വീണ്ടും വര്‍ഗീയ പരാമര്‍ശങ്ങളുമായി ബിജെപി എംപി. ദില്ലിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാ അത്തിനെതിരെയാണ് വിവാദപരാമര്‍ശം. ബിഹാറിന്‍ നിന്നുള്ള ബിജെപി എംപി അജയ് നിഷാദാണ് മുസ്ലീം വിരുദ്ധ പ്രയോഗത്തിന് പിന്നില്‍. നോവല്‍ കൊറോണ വൈറസ് വ്യാപിച്ചതിന്‍റെ പേരില്‍ തബ്ലീഗ് ജമാഅത്ത് അംഗങ്ങളെ ഭീകരവാദികളായി കണക്കാക്കണമെന്നാണ് അജയ് നിഷാദ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

തബ്‍ലീഗ് ജമാഅത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്; വിവാദം

രാജ്യം നേരിടുന്ന ഈ അവസ്ഥയ്ക്ക് കാരണം തബ്ലീഗ് ജമാഅത്ത് സമ്മേളനമാണെന്ന് അജയ് നിഷാദ് ആരോപിച്ചു. മദ്രസകള്‍ നല്‍കുന്ന വിദ്യാഭ്യാസം ഭാഗികമായതിനാലാണ് അവര്‍ കാര്യങ്ങളെ ഇത്ര ഗുരുതരാവസ്ഥയില്‍ എത്തിച്ചത്. സ്വന്തം മണ്ഡലമായ മുസാഫര്‍പൂരില്‍ നിന്ന് കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ബിജെപി എംപിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്.  മദ്രസകളില്‍ നിഷ്കളങ്കരായ കുട്ടികള്‍ക്ക് തെറ്റായ രീതിയിലുള്ള വിദ്യാഭ്യാസമാണ് നല്‍കുന്നത്. 

രാജ്യത്ത് കൊവിഡ് പടരാന്‍ കാരണം തബ്‍ലീഗ് ജമാഅത്ത് ആണെന്ന് യോഗി ആദിത്യനാഥ്

ഗ്രീന്‍ സോണായിരുന്ന മുസാഫര്‍പൂരില്‍ ഇപ്പോള്‍ കൊറോണവൈറസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പുറത്ത് നിന്ന് വന്നവരാണ് കാരണം. ജമാഅത്തിന്‍റെ വിദ്യാഭ്യാസമില്ലായ്മയാണ് മഹാമാരി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നതിന് പിന്നിലെന്നുമാണ് അജയ് നിഷാദ് ആരോപിക്കുന്നത്. ബിഹാറിലെ മുസാഫര്‍പൂരില്‍ നിന്ന് രണ്ട് പ്രാവശ്യം എംപി സ്ഥാനത്തെത്തിയിട്ടുണ്ട് 53കാരനായ ഈ എംപി. കൊറോണ വൈറസ് വ്യാപിക്കാന്‍ കാരണമായത് തബ്ലീഗ് ജമാ അത്താണ് കാരണമായതെന്ന പ്രസ്താവനയുമായി ബിജെപി നേതാക്കള്‍ മുന്നോട്ട് വരുന്നത് ഇത് ആദ്യമായല്ല. 

കൊവിഡ് 19: കൊറോണ ബാധിച്ചാണ് മരിച്ചതെന്ന അഭ്യൂഹം പ്രചരിപ്പിച്ചു; ബിജെപി നേതാവിനെതിരെ കേസ്