അബുദാബി: ബീജിങ് ഒഴികെ, എല്ലാ ചൈനീസ് വിമാനത്താവളങ്ങളിലേക്കുമുള്ള വിമാനസ‍ര്‍വീസുകൾ യുഎഇ റദ്ദാക്കി. ചൈനയിൽ നിന്ന് യുഎഇയിലേക്കും വിമാനസര്‍വീസുകൾ ഉണ്ടായിരിക്കില്ല. ഫെബ്രുവരി അഞ്ച് മുതലാണ് നിയന്ത്രണം.

വിമാന സര്‍വീസ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നുവെന്ന് വ്യക്തമാക്കിയുള്ളതാണ് യുഎഇ പൊതു വ്യോമ ഗതാഗത അതോറിറ്റിയുടെ നോട്ടീസ്. ഇത് കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും വിശദീകരിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് ചൈനീസ് സര്‍ക്കാരിന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും യുഎഇ അറിയിച്ചു. അതേസമയം ബീജിങ്ങിൽ നിന്നെത്തുന്ന വിമാനങ്ങളിലെ യാത്രക്കാര്‍, ആറ് മുതൽ എട്ട് മണിക്കൂര്‍ വരെ വൈദ്യപരിശോധനകൾക്ക് വിധേയരാകണം. വിമാനങ്ങൾ വൈകുന്നതിന്റെ കാരണങ്ങൾ യാത്രക്കാര്‍ക്ക് വിശദീകരിച്ചുകൊടുക്കും.