ഹനത്തിനുള്ളിൽ യാത്രക്കാർക്ക് വ്യത്യസ്ത സൗകര്യങ്ങളൊരുക്കി യൂബർ ഡ്രൈവർ. മാരുതി സെലേറിയോ കാറിലാണ് വൈഫൈ ഉൾപ്പെടെ അവശ്യ സാധനങ്ങൾ എല്ലാം ലഭ്യമാക്കിയിട്ടുള്ളത്. യാത്രക്കാർക്ക് ആവശ്യമുള്ളതെന്തും എടുക്കാം

ദില്ലി: വാഹനത്തിനുള്ളിൽ യാത്രക്കാർക്ക് വ്യത്യസ്ത സൗകര്യങ്ങളൊരുക്കി യൂബർ ഡ്രൈവർ. മാരുതി സെലേറിയോ കാറിലാണ് വൈഫൈ ഉൾപ്പെടെ അവശ്യ സാധനങ്ങൾ എല്ലാം ലഭ്യമാക്കിയിട്ടുള്ളത്. യാത്രക്കാർക്ക് ആവശ്യമുള്ളതെന്തും എടുക്കാം. എന്ത് എടുത്താലും സൗജന്യമാണെന്നതാണ് ആളുകളെ ഏറെ ആകർഷിക്കുന്നത്. സ്നാക്ക്സ്, ബോട്ടിൽ വാട്ടർ, സാനിറ്റൈസർ, കുട തുടങ്ങിയ ആവശ്യസാധനങ്ങളും, ഇതിനു പുറമെ പെയ്ൻ കില്ലറുകളും അത്യാവശ്യ മരുന്നുകളും വാഹനത്തിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ സേഫ്റ്റി പിൻ, ഓയിൽ, ടൂത്പേസ്റ്റ്, പൗഡർ, പെർഫ്യൂം തുടങ്ങിയവയും ലഭ്യമാണ്. 

അബ്ദുൽ ഖാദിർ എന്നയാളുടെ വാഹനത്തിന്റെ ചിത്രം ഒരു യാത്രക്കാരൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് ഇത് ചർച്ചയാകുന്നത്. യാത്രക്കാർക്കിത് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്നാണ് റെഡ്‌ഡിറ്റിൽ പങ്കുവെച്ച്‌ കൊണ്ട് പലരും പറഞ്ഞത്. ഒരു ടാക്സി റൈഡിനപ്പുറം, യാത്രക്കാർക്ക് നൽകുന്ന ആഡംബര സേവനത്തെ നിരവധിപേർ പ്രശംസിക്കുന്നുണ്ട്. ഫ്ലൈറ്റുകളെ പോലും വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് വെറുമൊരു കാറിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ട് നിരവധി പേരാണ് ഇദ്ദേഹത്തിന്റെ വാഹനത്തിൽ യാത്ര ചെയ്യാൻ ആവശ്യപ്പെട്ട് എത്തിയത്. ഈ വ്യത്യസ്ത സേവനത്തെ പ്രശംസിച്ച് നിരവധിപേർ സമൂഹം മാധ്യമങ്ങളിൽ ആശംസകൾ അറിയിച്ചെത്തി. ചിലർ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. മുമ്പ് ഇദ്ദേഹത്തിന്റെ വാഹനത്തിൽ യാത്ര ചെയ്തവരും അനുഭവങ്ങൾ പങ്കുവെച്ചു.

കാണാതായ ലോട്ടറി കണ്ടെത്തിയത് ബൈബിളിനുള്ളില്‍; അടിച്ചത് 8 കോടിയുടെ മഹാഭാഗ്യം