Asianet News MalayalamAsianet News Malayalam

Udaipur Killing:പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി  എൻഐഎ,പ്രതികളിൽ ഒരാൾക്ക് പാക്കിസ്ഥാൻ ബന്ധമുണ്ടെന്ന് സൂചന

മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ  നേതൃത്വത്തിൽ  ഉന്നതതലയോഗം ചേർന്ന ്സംസ്ഥാനത്തെ ക്രമസമാധാനസാഹചര്യം വിലയിരുത്തി. കേസിൽ  അഞ്ച് പേർ അറസ്റ്റിലായെന്നും അന്വേഷണത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് രാജസ്ഥാൻ പൊലീസ് 

udaipur killing, NIA imposes UAPA against accused
Author
Udaipur, First Published Jun 29, 2022, 4:50 PM IST

ഉദയ്പൂര്‍; രാജ്യത്തെ നടുക്കിയ സംഭവത്തില്‍ അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്ത അ‍ഞ്ച് പേരില്‍ പ്രധാനപ്രതികളായ രണ്ട് പേർക്കെതിരെയാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. പ്രതികളെ ഉടൻ എൻഐഎ കസ്റ്റഡിയിൽ വാങ്ങും. പ്രതികൾക്ക് ചില അന്താരാഷ്ട്ര ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് ഏജൻസി സംശയിക്കുന്നത്. കേസിൽ  അഞ്ച് പേർ അറസ്റ്റിലായെന്നും അന്വേഷണത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് രാജസ്ഥാൻ പൊലീസ് വ്യക്തമാക്കി.

അതേസമയം കൊല്ലപ്പെട്ട കനയ്യലാലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന്  പിന്നാലെ സംസ്കകരിച്ചു. മാൽദോയിലെ വീട്ടിൽ എത്തിച്ച മൃതദേഹം വിലാപയാത്രയായി ഉദയ്പൂരിലെ ശ്മാനത്തിൽ സംസ്കരിച്ചത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് കനയ്യലാലിന്റെ കുടുംബം ആവശ്യപ്പെട്ടു.  സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് വീഴ്ച്ച വരുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന ആരോപണം ഇതിനിടെ പ്രതിപക്ഷം ശക്തമാക്കി. സർക്കാർ  നോക്കുകുത്തിയായെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പ്രതികരിച്ചുകൊലപാതകത്തിൽ രാജസ്ഥാനില്‍ പ്രതിഷേധം ശക്തമാണ് സംഘർഷസാഹചര്യം കണക്കിലെടുത്ത് സംസ്ഥാനം കനത്ത ജാഗ്രതയിലാണ്.  പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചുണ്ട്.

ഉദയ്പൂർ കൊല നടത്തിയ വാളുയർത്തി വീഡിയോ പുറത്തുവിട്ട് കൊലപാതകികൾ; പ്രധാനമന്ത്രിയെ ഇങ്ങനെ കൊല്ലുമെന്നും ഭീഷണി

 

 

ഉദയ്പൂർ കൊലപാതകം: ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത് -വീഡിയോ

രാജസ്ഥാനിലെ ഉദയ്‌പൂരിൽ നൂപുർ ശർമയെ പിന്തുണച്ച തയ്യൽക്കാരനെ കൊലപ്പെടുത്തിയ രണ്ടുപേരെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രതികളായ ഗോസ് മുഹമ്മദ്, റിയാസ് അക്തരി എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്റർ നിതിൻ അഗർവാളാണ് ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇരുചക്രവാഹനത്തിൽ ഹെൽമറ്റ് ധരിച്ച്. മുഖം മറച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. 

ഉദയ്പൂരിലെ ഹൈവേയിലൂടെ ഇരുവരും ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് രാജ്സമന്ദ് പൊലീസ് മേധാവി സുധീർ ചൗധരി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കാവൽ നിന്ന പൊലീസ് സംഘം ഇവരെ തടഞ്ഞു. ബൈക്ക് നിർത്തിയ ശേഷം ഓടിരക്ഷപ്പെടാൻ ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് ഇവരെ കീഴ്‌പ്പെടുത്തി പിടികൂടി.  

 

 

48കാരനായ കനയ്യ ലാലാണ് ക്രൂരമായി കൊല്ലപ്പെട്ടത്. നൂപുർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ കനയ്യ ലാൽ പോസ്റ്റിട്ടിരുന്നു.  കനയ്യ ലാലിനെ ഇന്നലെ അദ്ദേഹത്തിന്റെ തയ്യൽ കടയിൽ വെച്ച് കഴുത്തറുത്ത് കൊലപ്പടുത്തുകയും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിനെ അപമാനിച്ചതിനുള്ള പ്രതികാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള മുന്നറിയിപ്പാണെന്നും പ്രതികൾ പറഞ്ഞിരുന്നു. 

 
Follow Us:
Download App:
  • android
  • ios