Asianet News MalayalamAsianet News Malayalam

ഉദയ്പൂരിൽ സംഘർഷാവസ്ഥ, ഇന്‍റർനെറ്റ് നിരോധനം, രാജസ്ഥാനിൽ അതീവജാഗ്രത; സമാധാനത്തിന് മോദിയും ഇടപെടണമെന്ന് ഗെലോട്ട്

ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും ഗവർണറും ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടിയെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി

Udaipur man beheaded, internet shut, rajasthan cops on alert
Author
Udaypur, First Published Jun 28, 2022, 7:59 PM IST

ജയ്പൂർ: രാജസ്ഥാനിലെ ഉദ്ദയ്പൂരിൽ നുപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ. തയ്യൽക്കടയുടമ കനയ്യലാൽ എന്നെയാളെയാണ് കടയിൽ കയറി അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന്‍റെ വാർത്ത പുറത്തുവന്നതിന് പിന്നാലെ മേഖലയിൽ അക്രമ സംഭവങ്ങളുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഉദയ്പൂരിൽ ചിലയിടങ്ങളിൽ കടകൾക്ക് തീയിട്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സംഘർഷം ഒഴിവാക്കാനായി ഉദയ്പൂർ മേഖലയിൽ ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തി. സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

 

സംസ്ഥാനത്തും അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജാഗ്രത നിർദ്ദേശം നൽകിയതായി പൊലീസ് അറിയിച്ചു. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും ഗവർണറും ആവശ്യപ്പെട്ടു. കർശന നടപടിക്ക് നിർദ്ദേശം നൽകിയതായും ഗവർണർ അറിയിച്ചു. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി. സമാധാനം നിലനിർത്താനുള്ള ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമുണ്ടെന്നും അശോക് ഗെലോട്ട് പറഞ്ഞു. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഉദയ്പൂർ കൊല നടത്തിയ വാളുയർത്തി വീഡിയോ പുറത്തുവിട്ട് കൊലപാതകികൾ; പ്രധാനമന്ത്രിയെ ഇങ്ങനെ കൊല്ലുമെന്നും ഭീഷണി

അതേസമയം നുപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ തലയറുത്ത് കൊലപ്പെടുത്തിയ അക്രമികൾ വീഡിയോ പുറത്തുവിട്ട് രംഗത്തെത്തി. തല അറുത്ത് മാറ്റിയുള്ള കൊലപാതകം രണ്ട് പേർ ചേർന്നാണ് നടത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വീഡിയോയിലൂടെ കാണിച്ച അക്രമികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമാന രീതിയിൽ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. പ്രവാചക നിന്ദ നടത്തിയ നുപുർ ശ‍ർമ്മയെ പിന്തുണച്ചതിനാണ് കൊലപാതകമെന്നും അക്രമികൾ പറഞ്ഞു. അക്രമികളെ തിരിച്ചറിഞ്ഞതായി രാജസ്ഥാൻ പൊലീസ് വ്യക്തമാക്കി.

നുപുർ ശർമ്മക്ക് അനുകൂലമായ പോസ്റ്റിട്ടയാളെ രാജസ്ഥാനിൽ അക്രമികൾ തല അറുത്ത് കൊന്നു; പ്രധാനമന്ത്രിക്കും വധഭീഷണി

Follow Us:
Download App:
  • android
  • ios