Asianet News MalayalamAsianet News Malayalam

ഭൂരിപക്ഷം തെളിയിച്ച് ഉദ്ധവ് താക്കറേ സര്‍ക്കാര്‍; മഹാരാഷ്ട്രീയത്തില്‍ ഇനിയെന്ത്?

സര്‍ക്കാരിന് അനുകൂലമായി 169 വോട്ടുകള്‍ ലഭിച്ചു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു. 

uddhav thackeray led mahavikasaghadi government passes floor test in maharashtra
Author
Mumbai, First Published Nov 30, 2019, 3:00 PM IST

മുംബൈ:  മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യമായ മഹാ വികാസ് അഖാഡി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു. സര്‍ക്കാരിന് അനുകൂലമായി 169 വോട്ടുകള്‍ ലഭിച്ചു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു. 

170ലധികം പേരുടെ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടല്‍ ത്രികക്ഷി സഖ്യത്തിന് നേരത്തെ തന്നെയുണ്ടായിരുന്നു. മഹാ വികാസ് അഖാഡിയില്‍ എന്‍സിപിക്ക് 56 എംഎല്‍എമാരുണ്ട്. ശിവസേനക്ക് 54 എംഎല്‍എമാരും കോണ്‍ഗ്രസിന് 44 എംഎല്‍എമാരുമാണുള്ളത്. ഇതിനുപുറമേ എട്ട് പേരുടെ പിന്തുണ കൂടി ഉറപ്പാണെന്നായിരുന്നു ഗവര്‍ണര്‍ക്കു നല്‍കിയ കത്തില്‍ ത്രികക്ഷി സഖ്യം പറഞ്ഞിരിക്കുന്നത്. 

ദേവേന്ദ്രഫഡ്നാവിസിന്‍റെ പോയിന്‍റ് ഓഫ് ഓര്‍ഡര്‍ പ്രോ ടൈം സ്പീക്കര്‍ ദിലീപ് പാട്ടീല്‍ തള്ളിക്കളഞ്ഞതിനെത്തുടര്‍ന്നാണ് സഭാ നടപടികള്‍ക്കിടെ പ്രതിപക്ഷ ബഹളമുണ്ടായത്. പ്രോ ടൈം സ്പീക്കര്‍ ഫഡ്നാവിസിനെ ശാസിക്കുകയും ചെയ്തു. സഭാ നടപടികള്‍ ചട്ടവിരുദ്ധമാണെന്നായിരുന്നു ഫഡ്നാവിസിന്‍റെ ആരോപണം. സഭ തുടങ്ങേണ്ടത് വന്ദേമാതരം ആലപിച്ചാണെന്നും, ആ ചട്ടം പാലിക്കപ്പെട്ടില്ലെന്നുമാണ് ഫഡ്നാവിസ് പറഞ്ഞത്. വേറെയും ചട്ടലംഘനങ്ങള്‍ നടന്നെന്നും അദ്ദേഹം ആരോപിച്ചു. തുടര്‍ന്നായിരുന്നു ബിജെപി അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചത്.

Follow Us:
Download App:
  • android
  • ios