ദില്ലി: ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയ്യതി നീട്ടി. യുജിസി നെറ്റ്, ജെഎൻയു പ്രവേശന പരീക്ഷ, ഐസിഎആർ, ഈഗ്നോ (IGNOU), സിഎസ്ഐആർ - യുജിസി നെറ്റ് എന്നീ പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള അവസാനതീയതിയാണ് യുജിസി നീട്ടിയത്.

പുതിയ നിർദേശം അനുസരിച്ച് ജൂൺ 15 വരെ അപേക്ഷ നൽകാം. നേരത്തെ മെയ് 31 വരെയായിരുന്നു അപേക്ഷിക്കാനുള്ള തീയ്യതി. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം. പരീക്ഷ നടത്താനുള്ള തീയ്യതി പിന്നീട് അറിയിക്കും.