അഞ്ച് യൂണിറ്റ്  എൻഡിആർഎഫ് സംഘവും പോലീസും അഗ്നിരക്ഷാ സേനയും സംയുക്തമായാണ് രക്ഷാദൗത്യം നടത്തുന്നത്.

മുംബൈ: മഹാരാഷ്ട്രയിലെ പുനെ ഉജ്ജാനി ഡാമിൽ ബോട്ട് മറിഞ്ഞ് കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഒരാൾക്കായി എൻഡിആർഎഫ് സംഘം ഡാമിൽ തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച്ച രാത്രിയാണ് കനത്ത കാറ്റിലും മഴയിലും ആണ് ഫെറി ബോട്ട് മറിഞ്ഞത്. കുഗാവ് ഗ്രാമത്തിൽ നിന്നും കലാശി ഗ്രാമത്തിലേക്ക് യാത്രക്കാരുമായി പോകുന്നതിനിടെയാണ് അപകടം. ഒരു സ്ത്രീയും രണ്ടു കുട്ടികളും ഉൾപ്പെടെ ഏഴ് യാത്രക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. നീന്തി രക്ഷപ്പെട്ട യാത്രക്കാരാനാണ് അപകട വിവരം ആളുകളെ അറിയിച്ചത്. അഞ്ച് യൂണിറ്റ് എൻഡിആർഎഫ് സംഘവും പോലീസും അഗ്നിരക്ഷാ സേനയും സംയുക്തമായാണ് രക്ഷാദൗത്യം നടത്തുന്നത്.

YouTube video player