ഏറ്റവും വലിയ ഫ്ലൈഓവറെന്ന അവകാശവാദത്തോടെ പണി തുടങ്ങി, പൂർത്തിയാകുംമുമ്പേ തകർന്നു, സംഭവം മഹാരാഷ്ട്രയില്‍ -വീഡിയോ
പാലത്തിനടിയിൽ വാഹനങ്ങളും ആളുകളുമില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. നടുവിലെ രണ്ട് ഗർഡറുകൾ തകർന്നതോടെയാണ് പാലം താഴേക്കുവീണത്.

മുംബൈ: മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഫ്ലൈ ഓവർ പണി പൂർത്തിയാകും മുമ്പേ തകർന്നുവീണു- വീഡിയോ
മുംബൈ മഹാരാഷ്ട്രയിലെ ഏറ്റവും വലിയതെന്ന വിശേഷണവുമായി നിർമാണം തുടങ്ങിയ ഫ്ലൈ ഓവർ തകർന്നുവീണു. സംഭവത്തിൽ ക്രെയിൻ മെഷീൻ തകർന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചു. മുംബൈ-ഗോവ ഹൈവേയിലെ രത്‌നഗിരി ജില്ലയിലെ ചിപ്ലൂൺ നഗരത്തിലാണ് ഉച്ചയ്ക്ക് 2.30 ഓടെ അപകടം നടന്നത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. വലിയ ശബ്ദത്തോടെ അപ്രതീക്ഷിതമായി നാലുവരിപ്പാത ഫ്ലൈ ഓവർ തകർന്നുവീഴുകയായിരുന്നു.
പാലത്തിനടിയിൽ വാഹനങ്ങളും ആളുകളുമില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. നടുവിലെ രണ്ട് ഗർഡറുകൾ തകർന്നതോടെയാണ് പാലം താഴേക്കുവീണത്. മൊത്തം 46 പില്ലറുകളുള്ള ഫ്ലൈ ഓവറിന്റെ ആറ് തൂണുകളുടെ നിർമാണം പൂർത്തിയായി. പാലത്തിന്റെ മറ്റുഭാഗങ്ങൾക്ക് കുഴപ്പമില്ലെന്ന് തകർച്ചയുടെ കാരണം അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു.