കശ്മീർ: ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. സ്കൂളിന് മുന്നിൽ വച്ച് സിആർപിഎഫ് സേനാംഗങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർത്തു. പരീക്ഷാകേന്ദ്രമായി നിശ്ചയിക്കപ്പെട്ട വിദ്യാലയത്തിന്‍റെ സുരക്ഷക്കായി എത്തിയ സിആർപിഎഫ് ജവാൻമാർക്കെതിരെയാണ് വെടിവയ്പ്പുണ്ടായത്. ജമ്മു പൊലീസും സംഭവ സ്ഥലത്തുണ്ടായിരുന്നു. ആറ് മുതൽ ഏഴ് റൗണ്ട് വരെ വെടിവയ്പ്പ് നടന്നുവെന്നാണ് റിപ്പോ‌‌ർട്ട്. ആർക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല. 

സ്ഥലത്ത് സേനാ വിഭാഗങ്ങൾ തെരച്ചിൽ നടത്തുകയാണ്. കൂടുതൽ സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 


Read more at: യൂറോപ്യന്‍ എംപിമാരുടെ സംഘം കശ്മീരിലെത്തി; പ്രതിഷേധിച്ച് കോണ്‍ഗ്രസ്,