ദില്ലി: ചൈനീസ് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ അടക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ. 'ചൈന ചതിക്കുന്ന രാജ്യമാണ്. ചൈനയില്‍ നിര്‍മ്മിച്ച എല്ലാ ഉത്പന്നങ്ങളും ഇന്ത്യ ബഹിഷ്കരിക്കണം. ഇന്ത്യയില്‍ ചൈനീസ് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളും അടയ്ക്കണം' എന്നും കേന്ദ്രമന്ത്രി ട്വിറ്ററില്‍ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സംഘര്‍ഷഭരിതമായ അവസ്ഥയിലൂടെ നീങ്ങുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

ലഡാക്ക് സംഘര്‍ഷം: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്ന് ഹര്‍ഭജന്‍; ഒരിക്കലും മറക്കില്ലെന്ന് റെയ്ന

ഗാല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെ നിരവധിപ്പേരാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതായ വിവരം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഗോരഖ്പൂരില്‍ ചൈനീസ് പ്രസിഡന്‍റിന്‍റെ കോലം, ചൈനീസ് പതാക എന്നിവ കത്തിച്ചിരുന്നു. നേരത്തെ, ഇന്ത്യ- ചൈന സംഘര്‍ഷം ഉണ്ടായ ഉടന്‍ തന്നെ നിരവധി പ്രമുഖര്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി എത്തിയിരുന്നു. 

ചൈനീസ് ഉത്പന്നങ്ങളെ ബഹിഷ്കരിക്കാന്‍ പദ്ധതിയുമായി സിഎഐറ്റി; തുടക്കം ഗ്ലാസിലും മാസ്കിലും

ചൈനീസ് വിരുദ്ധ കാര്‍ട്ടൂണ്‍ വൈറലായി; അമൂലിന്‍റെ ട്വിറ്റര്‍ അക്കൌണ്ടിന് 'ബ്ലോക്ക്'

ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക മാത്രമല്ല ചൈനയെ വെറുക്കുക കൂടി വേണം: ബാബാ രാംദേവ്

വെടിയുണ്ടകള്‍ കൊണ്ട് മാത്രമല്ല, ചൈനയ്ക്കെതിരെ സാധാരണക്കാരനും ചെയ്യാനുണ്ട് ചില കാര്യങ്ങള്‍: സോനം വാങ്ചുക്

http://www.asianetnews.com/entertainment-news/sonam-wangchuk-is-the-man-who-inspired-phunsukh-wangdus-character-urges-to-quit-chinese-products-qb3rn3