മന്ത്രി സഞ്ചരിച്ചിരുന്ന കാറിന് മുമ്പില്‍ കണ്ടെയ്നര്‍ ലോറി പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ഇതോടെ ലോറി കാറിന്‍റെ മുൻവശത്ത് ഇടിച്ചു. കാറിന്‍റെ മുൻഭാഗം തകര്‍ന്ന നിലയിലാണുള്ളത്.

മുംബൈ: മഹാരാഷ്ട്രയിലെ സത്താറയില്‍ വച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ കാര്‍ അപകടത്തില്‍ പെട്ടു. മന്ത്രിക്കോ കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്കോ പരുക്കുകളില്ല. 

മന്ത്രി സഞ്ചരിച്ചിരുന്ന കാറിന് മുമ്പില്‍ കണ്ടെയ്നര്‍ ലോറി പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ഇതോടെ ലോറി കാറിന്‍റെ മുൻവശത്ത് ഇടിച്ചു. കാറിന്‍റെ മുൻഭാഗം തകര്‍ന്ന നിലയിലാണുള്ളത്. എന്നാല്‍ യാത്രക്കാരായ മന്ത്രി അടക്കമുള്ളവര്‍ പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെടുകയായിരുന്നു. 

സത്താറയിൽ നിന്ന് മുംബൈയിലേക്കുളള യാത്രാമധ്യേ ആയിരുന്നു മന്ത്രിയും സംഘവും. അപകടത്തിന് പിന്നാലെ മറ്റൊരു വാഹനത്തില്‍ ഇവര്‍ മുംബൈയിലേക്ക് തിരിക്കുകയും ചെയ്തു.

Also Read:- സുധീര്‍ അപകടത്തില്‍ പെട്ടത് വീട് പണി നടക്കുന്നിടത്ത് നിന്ന് മടങ്ങുമ്പോള്‍; പ്രിയ അധ്യാപകന് വിട നല്‍കി സ്കൂള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo