പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു. ഭീഷണി സന്ദേശത്തിൽ അന്വേഷണം തുടരുകയാണ്.

മുംബൈ: മുംബൈയിൽ അജ്ഞാത ബോംബ് ഭീഷണി. മുംബൈ ദാദറിലെ സ്വകാര്യ റെസ്റ്റോറന്‍റില്‍ സ്ഫോടനമുണ്ടാകുമെന്നാണ് ഭീഷണി. പൊലീസ് കണ്ട്രോൾ റൂമിലേക്കാണ് സന്ദേശമെത്തിയത്. ബസിൽ സഞ്ചരിക്കുമ്പോൾ രണ്ടു പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നത് കേട്ടെന്നായിരുന്നു സന്ദേശം. എന്നാൽ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു. ഭീഷണി സന്ദേശത്തിൽ അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ദിവസം ദില്ലിയിൽ എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് പരിശോധകൾ നടന്നിരുന്നു. വഡോദരയ്ക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. വിമാനത്തിനകത്തെ ശുചിമുറിയിൽ ഒരു ടിഷ്യൂ പേപ്പറിൽ ബോംബ് എന്ന് എഴുതി കണ്ടതോടെയാണ് ആശങ്ക പരന്നത്.

തുടര്‍ന്ന് വിമാനത്തിനകത്തും പുറത്തും വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്കതായി യാതൊന്നും കണ്ടെത്തിയില്ല. ആരാണ് ഇത്തരത്തിൽ ബോംബ് എന്ന് എഴുതിയ ടിഷ്യൂ ശുചിമുറിയിൽ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലും പരിശോധന കര്‍ശനമാക്കിയിരുന്നു.

കര്‍ശന നിർദേശം നൽകി മന്ത്രി; സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, 25ന് ശുചീകരണ ദിനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം