Asianet News MalayalamAsianet News Malayalam

സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കാമെന്ന് കേന്ദ്രം; കേരളത്തിലില്ല, ഓഡിറ്റോറിയങ്ങളും ഇന്ന് മുതൽ തുറക്കാം

ഒമ്പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ തുടങ്ങാന്‍ ഉത്തര്‍പ്രദേശും, പഞ്ചാബും തീരുമാനിച്ചിട്ടുണ്ട്. 20 കുട്ടികള്‍ മാത്രം ഒരു സെഷനില്‍ എന്നാണ് ഉത്തര്‍പ്രദേശും പഞ്ചാബും പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്. 

unlock schools and theatres to open today in india
Author
Delhi, First Published Oct 15, 2020, 6:45 AM IST

ദില്ലി: കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഇന്ന് മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കലും ഉടന്‍ വേണ്ടെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും. കേരളം, കര്‍ണ്ണാടകം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഛത്തീസ് ഘട്ട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ ഉടന്‍ തുറക്കില്ല. നവംബറിന് ശേഷം തീരുമാനമെന്നാണ് നിലപാട്. 

അതേസമയം, ഒമ്പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ തുടങ്ങാന്‍ ഉത്തര്‍പ്രദേശും, പഞ്ചാബും തീരുമാനിച്ചിട്ടുണ്ട്. 20 കുട്ടികള്‍ മാത്രം ഒരു സെഷനില്‍ എന്നാണ് ഉത്തര്‍പ്രദേശും പഞ്ചാബും പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഡിറ്റോറിയങ്ങള്‍ ഇന്ന് മുതല്‍ തുറക്കാനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. 

കണ്ടെയ്‌മെന്‍റ്സോണുകള്‍ക്ക് പുറത്തുള്ള രാജ്യത്തെ സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ വ്യാഴാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് കേന്ദ്രാനുമതി ഉള്ളത്. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക. രാജ്യവ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്‍റെ ഭാഗമായാണ് നടപടി.

Follow Us:
Download App:
  • android
  • ios