ഉമ്മൻ ചാണ്ടിയുടെ വീട് സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയാകാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് വി‍ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ വീട് സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയാകാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബവുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വി‍ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയനെ കാണാൻ പോകുമെന്നും ഇന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

2006 മുതൽ 2011വരെയായിരുന്നു തൻ്റെ ജീവിതത്തിലെ സുവർണകാലം. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായപ്പോൾ സഭയിൽ അടിയന്തര പ്രമേയമങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകി. മന്ത്രിയാകാത്തത് അല്ല; ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയാകാത്തത് ആണ് എന്റെ ജീവിതത്തിലെ വലിയ നഷ്ടം. സിഎൽപിയിൽ വിമർശിച്ചാലും പരാതി പറഞ്ഞാൽ അദ്ദേഹം നടപടി എടുക്കും. അധികാരത്തിന്റെ പത്രാസിനിടയിൽ പാവപ്പെട്ടവരെ മറക്കരുതെന്ന് എന്നാണ് തന്റെ തീരുമാനം- വിഡി സതീശൻ പറഞ്ഞു. പിണറായി വിജയനെ കാണാൻ പോകുമെന്നും ഇന്ന് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ നയിക്കാൻ ഏറ്റവും യോഗ്യൻ വിഡി സതീശനാണെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയെ പോലെ പ്രാപ്തൻ ആണെന്നും പിതാവിനോടുള്ള സ്നേഹം കാരണമാണ് വി ഡി സതീശൻ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. വിഡി പറഞ്ഞ വാക്കുകളാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എഴുതിയതെന്നും ചാണ്ടി ഉമ്മൻ സതീശനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Asianet News Live | Thrissur Fireworks Blast | Kerala Breaking News | Malayalam News | HD News