Asianet News MalayalamAsianet News Malayalam

Yogi Adityanath| ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും 'പന്നാ പ്രമുഖു'മാരുടെ പട്ടികയില്‍

വോട്ടര്‍ പട്ടികയിലെ ഒരു പേജിലെ വോട്ടര്‍മാരെ ബിജെപിക്ക് വോട്ടു ചെയ്യാന്‍ ആകര്‍ഷിക്കുക എന്നതാണ് പന്നാ പ്രമുഖുമാരുടെ ജോലി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പന്നാ പ്രമുഖുമാരുടെ പട്ടികയില്‍ ഇടം നേടി. യോഗിയുടെ തട്ടകമായ ഗൊരഖ്പുരിലെ 246ാം നമ്പര്‍ ബൂത്തിലെ പന്നാ പ്രമുഖാണ് യോഗി ആദിത്യനാഥ്.
 

UP Chief Minister Yogi Adityanath Include Panna Pramukh List
Author
Lucknow, First Published Nov 10, 2021, 7:53 PM IST

ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയം ഉറപ്പിക്കാന്‍ ബിജെപി(BJP) ആവിഷ്‌കരിച്ച പന്നാ പ്രമുഖുമാരുടെ (Panna Pramukh) പട്ടികയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി (UP Chief Minister) യോഗി ആദിത്യനാഥും (Yogi Adityanath). വോട്ടര്‍പട്ടികയിലുള്ള ഓരോ വോട്ടറെയും ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണ ചുമതലയാണ് പന്നാ പ്രമുഖുമാര്‍ക്ക് നല്‍കുന്നത്. വോട്ടര്‍ പട്ടികയിലെ ഒരു പേജിലെ വോട്ടര്‍മാരെ ബിജെപിക്ക് വോട്ടു ചെയ്യാന്‍ ആകര്‍ഷിക്കുക എന്നതാണ് പന്നാ പ്രമുഖുമാരുടെ ജോലി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പന്നാ പ്രമുഖുമാരുടെ പട്ടികയില്‍ ഇടം നേടി.

യോഗിയുടെ തട്ടകമായ ഗൊരഖ്പുരിലെ 246ാം നമ്പര്‍ ബൂത്തിലെ പന്നാ പ്രമുഖാണ് യോഗി ആദിത്യനാഥ്. ഗൊരഖ്പുരിലെ 13800 ബൂത്തുകളിലായി 13100 പന്നാപ്രമുഖുമാരെയാണ് ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്. പരാമവധി വോട്ട് സമാഹരിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലാണ് ആര്‍എസ്എസ് പന്നാ പ്രമുഖുമാരെ നിയമിച്ച് തുടങ്ങിയത്. പദ്ധതി വന്‍ വിജയമാണെന്നാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിലയിരുത്തല്‍. 2022 ഏപ്രില്‍ ആറിനകം എല്ലാ ബൂത്തുകളിലും പന്നാ പ്രമുഖുമാരുടെ കമ്മിറ്റികള്‍ നിലവില്‍ വരും.

ഗോവ, യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ചില മണ്ഡലങ്ങളിലേറ്റ തിരിച്ചടിയും ഇന്ധന വില വര്‍ധനവും ബിജെപിക്ക് ആശങ്കയാകുന്നുണ്ട്. ഇത് മറികടക്കാനാണ് ഓരോ വോട്ടറെയും ലക്ഷ്യമിട്ട് ബിജെപി പന്ന പ്രമുഖുമാരെ രംഗത്തിറക്കുന്നത്.
 

Follow Us:
Download App:
  • android
  • ios