വിവരമറിഞ്ഞ് ഓടിയെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ തന്‍റെ ജീവന്‍ പണയപ്പെടുത്തി കനാലിലേക്ക് എടുത്ത് ചാടി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.

അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയില്‍ കനാലില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്‍. യുപി പൊലീസില്‍ സബ് ഇന്‍സ്പക്ടറായ ആശിഷ് കുമാറാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. വെള്ളത്തില്‍ മുങ്ങിതാഴ്ന്ന യുവാവിനെ രക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

കനാലിന് സമീപത്ത് ഡ്യൂട്ടി ചെയ്യവേയാണ് സബ് ഇന്‍സ്പെക്ടര്‍ ആയ ആശിഷ് കുമാര്‍ യുവാവ് ഒഴുക്കില്‍പ്പെട്ട വിവരം അറിഞ്ഞത്. ഓടിയെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ തന്‍റെ ജീവന്‍ പണയപ്പെടുത്തി കനാലിലേക്ക് എടുത്ത് ചാടി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. കണ്ടു നിന്നവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായത്.

ചെറുപ്പത്തില്‍ നീന്തല്‍ പഠിച്ച ആളാണ് ആശിഷ്. എന്നാല്‍‌ പിന്നീട് നീന്തുകയോ ഒന്നും ചെയ്തിരുന്നില്ല. മുങ്ങിത്താഴുന്ന ജീവനെ രക്ഷപ്പെടുത്തുക മാത്രമാണ് ആ സമയത്ത് തോന്നിയതെന്ന് ആശിഷ് പറയുന്നു. ആശിഷിന്‍റെ ധീര പ്രവര്‍ത്തിയെ അലിഗഡ് പൊലീസ് മേധാവി കലാനിധി നൈതാനി അഭിനന്ദിച്ചു. എസ് ഐയുടെ ധീരതയും സമര്‍പ്പണവും വളരെയധികം പ്രശംസ അര്‍ഹിക്കുന്നുവെന്ന് പൊലീസ് മേധാവി പറഞ്ഞു. സ്വന്തം ജീവന്‍ പണയപ്പെടുത്തി യുവാവിനെ രക്ഷപ്പെടുത്തിയ ആശിഷ് കുമാറിന് 25,000 രൂപ പാരിതോഷികം നല്‍കുമെന്ന് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രഖ്യാപിച്ചിട്ടുണ്ട്.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona