Asianet News MalayalamAsianet News Malayalam

'യോ​ഗി സർക്കാറിനെ പുകഴ്ത്തൂ, മാസം എട്ട് ലക്ഷം വരെ നേടൂ...'; പുതിയ സോഷ്യൽമീഡിയ നയം പ്രഖ്യാപിച്ച് യുപി സർക്കാർ

ദേശവിരുദ്ധമോ സാമൂഹികവിരുദ്ധമോ വ്യാജവാർത്തയോ പ്രകോപനപരമോ ആയ ഉള്ളടക്കങ്ങൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

UP government to pay up to Rs 8 lakh to influencers
Author
First Published Aug 30, 2024, 10:47 AM IST | Last Updated Aug 30, 2024, 10:54 AM IST

ലഖ്നൗ: ഉത്തർപ്രദേശിൽ സംസ്ഥാന സര്‍ക്കാരിനെ പ്രശംസിക്കുന്ന ഇൻഫ്ലുവൻസർമാർക്ക് പാരിതോഷികം നൽകാൻ തീരുമാനം.  സര്‍ക്കാരിന് അനുകൂലമായി സോഷ്യൽമീഡിയയിൽ വീഡിയോകളും റിപ്പോർട്ടുകളും പോസ്റ്റ് ചെയ്യുന്നവർക്ക് പ്രതിമാസം എട്ട് ലക്ഷം രൂപ വരെ പാരിതോഷികം നൽകുമെന്നാണ് വാ​ഗ്ദാനം. അതേസമയം, ബില്ലിനെതിരെ പ്രതിപക്ഷം രം​ഗത്തെത്തി. ഓഗസ്റ്റ് 27 നാണ് പുതിയ സമൂഹ മാധ്യമ നയത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നവര്‍ക്കെതിരേ നിയമനടപടി ഉറപ്പാക്കുമെന്നും നയത്തിൽ പറയുന്നു. ‌

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി താമസിക്കുന്ന യുപി സ്വദേശികൾക്ക് വൻതോതിൽ തൊഴിൽ ലഭിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.ഫോളോവേഴ്സിന്റെ എണ്ണത്തിനനുസരിച്ചാണ് പ്രതിഫലം നിശ്ചയിക്കുക. യൂ ട്യൂബർമാർക്കാണ് കുടൂതൽ പ്രതിഫലം. എക്‌സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവിടങ്ങളില്‍ അകൗണ്ടുള്ളവര്‍ക്ക് അവരുടെ റീച്ചിന് അനുസരിച്ച് മാസം 5,4,3 ലക്ഷം വീതം ലഭിക്കും പരസ്യങ്ങൾ കൈകാര്യം ചെയ്യാൻ സർക്കാർ ഡിജിറ്റൽ ഏജൻസിയായ വി-ഫോമിനെ ചുമതലപ്പെടുത്തി. വീഡിയോകൾ, ട്വീറ്റുകൾ, പോസ്റ്റുകൾ, റീലുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം ഇവർക്കായിരിക്കും. ആക്ഷേപകരമായ സോഷ്യൽ മീഡിയ ഉള്ളടക്കത്തെ നിയന്ത്രിക്കുമെന്നും നയം പറയുന്നു.

Read More... മട്ടൻ കറിയിൽ കഷ്ണം കുറവ്, കല്യാണ പന്തലിൽ വരന്‍റേയും വധുവിന്‍റെയും വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്- വീഡിയോ

ദേശവിരുദ്ധമോ സാമൂഹികവിരുദ്ധമോ വ്യാജവാർത്തയോ പ്രകോപനപരമോ ആയ ഉള്ളടക്കങ്ങൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. സോഷ്യല്‍ മീഡിയ ആധിപത്യം സ്ഥാപിക്കാനാണ് ബിജെപി പുതിയ നയം കൊണ്ടു വന്നിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. വിമര്‍ശകരെ ശിക്ഷിക്കുകയും ബിജെപിയുടെ പ്രൊപ്പ​ഗാണ്ടയെ  പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പുതിയ നയത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Asianet News Live
 

Latest Videos
Follow Us:
Download App:
  • android
  • ios