ലക്നൗ:ഉത്തർപ്രദേശിൽ പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുന്നു. ദിവസത്തിൽ അൻപതിനായിരം പരിശോധന നടത്താൻ മുഖ്യമന്ത്രി  യോഗി ആദിത്യാനാഥ് ഉത്തരവിട്ടു. സംസ്ഥാനത്തെ പ്രതിദിന രോഗബാധ തുടർച്ചയായി ആയിരത്തിന് മുകളിലെത്തിയ സാഹചര്യത്തിൽ ആണ് തീരുമാനം. 

നിലവിൽ ശരാശരി മുപ്പതിനായിരം കൊവിഡ് സാന്പിളുകളാണ് യുപിയിൽ പരിശോധിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് ശനി,ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സന്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഈ മാസം മുപ്പത്തിയൊന്ന് വരെയാണിത്.  ഇതുവരെ 35,092 കൊവിഡ് കേസുകളാണ് യുപിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.