ല​ഖ്നൗ: പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്കാ​നൊ​രു​ങ്ങി ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. ഇത് സംബന്ധിച്ച് യുപി സര്‍ക്കാര്‍ കേന്ദ്ര ആഭ്യനന്തരമന്ത്രാലയത്തിന് കത്തെഴുതി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ യു​പി​യി​ൽ ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ (പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ) നി​രോ​ധി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്. 

സം​ഘ​ട​ന​യെ നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത​യ​ച്ച​താ​യി യു​പി ഡി​ജി​പി ഒ.​പി സിം​ഗ് അ​റി​യി​ച്ചു. ഡിസംബര്‍ 19ന് യു.പിയില്‍ നടന്ന വിവിധ അക്രമ സംഭവങ്ങളില്‍ പിഎഫ്ഐയുടെ പങ്ക് വ്യക്തമായ സ്ഥിതിക്കാണ് ഈ നിലപാട് എന്നാണ് യുപി സര്‍ക്കാര്‍ പറയുന്നത്.

സി​മി​യു​ടെ (സ്റ്റു​ഡ​ന്‍റ​സ് ഇ​സ്‌​ലാ​മി​ക് മൂ​വ്‌​മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ) മ​റ്റൊ​രു രൂ​പ​മാ​ണ് പി‌​എ​ഫ്‌​ഐ​യെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ വി​ധ്വം​സ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പി​എ​ഫ്ഐ​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ സ​ത്യം വെ​ളി​പ്പെ​ടും. സി​മി ഏ​തു രൂ​പ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടാ​ലും അ​തി​നെ ത​ക​ർ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​ത്ത​രം സം​ഘ​ട​ന​ക​ളെ വ​ള​രാ​ൻ അ​നു​വ​ദി​ക്കി​ല്ല. ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ അ​വ​യെ നി​രോ​ധി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

നേരത്തെ തന്നെ യുപിയില്‍ സിഎഎ സംബന്ധിച്ച നടത്തിയ പ്രക്ഷോഭങ്ങളുടെ പേരില്‍ പിഎഫ്ഐ യുപി സംസ്ഥാന പ്രസിഡന്‍റ് വസീം അഹമ്മദ് അടക്കം മൂന്നുപേരെ യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നവംബര്‍ 22,2006ന് ദില്ലിയില്‍ വച്ചാണ് പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ രൂപീകരിച്ചത്.