ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം വെച്ച് മരണാനന്തര പൂജ നടത്തിയ യുവാവിനെതിരെ കേസെടുത്തു. ഗംഗാ നദീതീരത്തുവെച്ചാണ് യുവാവ് പൂജ നടത്തിയത്. ദല്‍ഛപ്ര ഗ്രാമത്തിലെ ബ്രിജേഷ് യാദവ് എന്ന യുവാവിനെ അഞ്ച് പുരോഹിതരുടെ പരാതി പ്രകാരം അറസ്റ്റ് ചെയ്‌തെന്ന് എഎസ്പി സഞ്ജയ് യാദവ് പറഞ്ഞു. പച്‌റുഖ്യ ഘട്ടില്‍വെച്ചാണ് തങ്ങളെക്കൊണ്ട് തെറ്റിദ്ധരിപ്പിച്ച് പൂജ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

ഗംഗാ പൂജ നടത്താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോ സ്ഥാപിച്ച് മരണാനന്തര ചടങ്ങായ പിണ്ഡ് ദാന്‍ നടത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു. സമാധാന ലംഘനത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.