എട്ടാ: വീടിനുള്ളില്‍ കയറി തന്നെ കടിച്ച  പാമ്പിനെ തിരിച്ച് കടിച്ചുമുറിച്ച് യുവാവ്. മദ്യലഹരിയിലാണ് രാജ്കുമാര്‍ എന്ന യുവാവ് പാമ്പിനെ കടിച്ചുമുറിച്ചത്. ഉത്തര്‍പ്രദേശിലെ എട്ടായിലാണ് സംഭവം. മകന്‍ മദ്യലഹരിലിയാണ് പാമ്പിനെ കടിച്ചുമുറിച്ചതെന്ന് പിതാവ് പറഞ്ഞു. പാമ്പുകടിയേറ്റ മകനെ ചികിത്സിക്കാന്‍ പണമില്ലെന്നും അദ്ദേഹം പറഞ്ഞു. യുവാവിന്‍റെ നില ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.