Asianet News MalayalamAsianet News Malayalam

'വിശപ്പിനേക്കാള്‍ ഭേദം കൊവിഡാണ്'; വീട്ടില്‍ നിന്ന് തൊഴിലിടത്തിലേക്ക് മടങ്ങുന്നുവെന്ന് അതിഥി തൊഴിലാളികള്‍

''യുപിയില്‍ തൊഴില്‍ ലഭിക്കുമായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും തിരിച്ച് പോകില്ലായിരുന്നു. എന്റെ കമ്പനി ഇതുവരെ തുറന്നിട്ടില്ല. പക്ഷേ ഞാന്‍ മടങ്ങിപ്പോകുകയാണ്. എനിക്ക് ഉടന്‍ മറ്റെന്തെങ്കിലും ജോലി കണ്ടെത്തണം''
 

UP Migrant Workers Going Back To WORK
Author
Lucknow, First Published Jun 28, 2020, 12:35 PM IST

ലക്‌നൗ: കൊവിഡ് രോഗികളുടെ എണ്ണം ഇന്ത്യയില്‍ കൂടി വരുന്ന സാഹചര്യത്തില്‍ തൊഴിലെടുക്കാനാകാതെ നിരവധി സാധാരണക്കാരാണ് പട്ടിണിയിലായിരിക്കുന്നത്. ലോക്ക്ഡൗണിന്റെ തുടക്കത്തില്‍, ജോലി നഷ്ടപ്പെട്ട് പട്ടിണിയായതോടെ തൊഴിലിടങ്ങളില്‍ നിന്ന് ലക്ഷണക്കണക്കിന് അതിഥി തൊഴിലാളികള്‍ തങ്ങളുടെ നാട്ടിലേക്ക് മടങ്ങി. ഈ മടക്കത്തിനിടെ അപകടത്തിനിടെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പട്ടിണിയേക്കാള്‍ ഭേദമാണ് കൊവിഡ് എന്നാണ് ഇവര്‍ പറയുന്നത്. 

മാസങ്ങളായി മുഴുപ്പട്ടിണിയിലായതോടെ എങ്ങനെയും എന്തെങ്കിലും ജോലി ചെയ്യണമെന്നാണ് അവരുടെ തീരുമാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 30 ലക്ഷം അതിഥി തൊഴിലാളികളാണ് ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയത്. ഗൊരഘ്പൂരിലെ റെയില്‍വെ ജംഗ്ഷനില്‍ നിന്ന് മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കുമുള്ള ട്രെയിന്‍ കയറായാനി പോകുന്നവരുടെ തിരക്കാണ്.

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ദോറിയയിലെ സര്‍ക്കാര്‍ ബസ് സ്റ്റാന്റില്‍. ഇവിടെ വച്ചാണ് എന്‍ഡിടിവി  ദിവാകര്‍ പ്രസാദ്, ഖുര്‍ഷീദ് അന്‍സാരി എന്നീ രണ്ട് അതിഥി തൊഴിലാളികളെ കണ്ടത്. ഗൊരഘ്പൂരിലേക്ക് ബസ് കാത്തുനില്‍ക്കുകയായിരുന്നു ഇരുവരും. മുംബൈയിലെ ഫാക്ടറി തൊഴിലാളിയാണ് ്ന്‍സാരി. ഇയാള്‍ ജോലി ചെയ്തിരുന്ന ടൈലറിംഗ് യൂണിറ്റ് ഇതുവരെ തുറന്നിട്ടില്ല. ഒരു മാസം മുമ്പാണ് ഇയാള്‍ നാട്ടിലേക്ക് മടങ്ങിയത്. 

''യുപിയില്‍ തൊഴില്‍ ലഭിക്കുമായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും തിരിച്ച് പോകില്ലായിരുന്നു. എന്റെ കമ്പനി ഇതുവരെ തുറന്നിട്ടില്ല. പക്ഷേ ഞാന്‍ മടങ്ങിപ്പോകുകയാണ്. എനിക്ക് ഉടന്‍ മറ്റെന്തെങ്കിലും ജോലി കണ്ടെത്തണം. വിശപ്പിനേക്കാള്‍ ഭേദം കൊവിഡാണ്. എന്റെ കുട്ടികള്‍ കൊവിഡ് കാരണം എന്റെ കുട്ടികള്‍ മരിക്കുന്നതിലും നല്ലത് ഞാന്‍ മരിക്കുന്നതാണ്.''  - അന്‍സാരി എന്‍ഡിവിയോട് പറഞ്ഞു. 

കൊല്‍ക്കത്തയില്‍ ടെക്‌നീഷ്യനായിരുന്നു പ്രസാദ്. ഹോളി ആഘോഷിക്കാന്‍ നാട്ടിലെത്തിയ ഇയാള്‍ക്ക് പിന്നീട് തിരിച്ചുപോകാനായില്ല. ഭാര്യയും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിന് വേണ്ടി കൊല്‍ക്കത്തയിലേക്ക് മടങ്ങുകയാണ് ഇയാള്‍. ''  എനിക്ക് പേടിയുണ്ട്. പക്ഷേ ഇവിടെ ജീവിക്കാനും എനിക്ക് പേടിയാണ്, എങ്ങനെയാണ് ഞാന്‍ ആഹാരം കഴിക്കുക, എന്റെ കുടുംബത്തെ പോറ്റുക ? '' - പ്രസാദ് ചോദിച്ചു. 

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ വഴി 60 ലക്ഷം പേര്‍ക്ക് ജോലി നല്‍കിയെന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ പദ്ധതികള്‍ തന്നിലേക്ക് എത്തിയിട്ടില്ലെന്നും, ജോലി ലഭിക്കാത്തതിനാല്‍ മുംബൈയ്ക്ക് മടങ്ങുകയാണെന്നുമാണ് മുഹമ്മദ് ആബിദ് എന്ന അതിഥി തൊഴിലാളിയുടെ വാക്കുകള്‍. '' ഇവിടെ ജോലിയില്ല, എവിടെയെങ്കിലും ജോലി തേടി പോയാലും ജോലി ഇല്ലെന്ന് മാത്രമാണ് പറയുന്നത്.'' ആബിദ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios