താനുമായി ഇടപഴകിയവർ എത്രയും വേ​ഗം കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു. 

ലക്നൗ: ഉത്തർപ്രദേശിലെ സംസ്ഥാന ആരോ​ഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി അതുൽ ​ഗാർ​ഗിന് കൊവിഡ് സ്ഥിരീകരിച്ചു. താനുമായി ഇടപഴകിയവർ എത്രയും വേ​ഗം കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു. 'ഓ​ഗസ്റ്റ് 15 ന് നടത്തിയ ആർടിപിസിആർ പരിശോധനയിൽ എനിക്ക് കൊവിഡ് നെ​ഗറ്റീവായിരുന്നു പരിശോധനാ ഫലം. എന്നാൽ ഇന്നലെ നടത്തിയ റാപിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചു. ഓ​ഗസ്റ്റ് 16നും 18നും ഇടയിൽ ഞാനുമായി ഇടപഴകിയവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം.' അതുൽ​ ​ഗാർ​ഗ് ട്വീറ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉത്തർപ്രദേശിൽ രണ്ട് മന്ത്രിമാർ കൊവിഡ് ബാധിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി കമൽ റാണി വരുൺ, ചേതൻ ചൗഹാൻ എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശിൽ 4186 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.