Asianet News MalayalamAsianet News Malayalam

ലുലു മാളിലെ നമസ്‌കാരം; കേസിൽ അഞ്ചാമത്തെയാൾ അറസ്റ്റിൽ 

അനുവാദമില്ലാതെ മാളിൽ നമസ്കരിച്ചവരിൽ ഇയാൾ ഉണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ നാല് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

UP Police arrest one person in Mall Namaz case
Author
Lucknow, First Published Jul 24, 2022, 10:49 PM IST

ലഖ്നൗ: ലഖ്നൗവിലെ ലുലുമാളിൽ നമസ്‌കരിച്ച സംഭവത്തിൽ ഒരാളെ കൂടി ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ അഞ്ചാമത്തെ അറസ്റ്റാണ് നടന്നത്. ലഖ്‌നൗവിലെ ചൗപതിയ സ്വദേശിയായ മുഹമ്മദ് ആദിൽ ആണ് അറസ്റ്റിലായതെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത്) രാജേഷ് കുമാർ ശ്രീവാസ്തവ് പറഞ്ഞു. അനുവാദമില്ലാതെ മാളിൽ നമസ്കരിച്ചവരിൽ ഇയാൾ ഉണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

'ലഖ്‌നൗ മാളിൽ നമസ്കരിച്ചത് അമുസ്‌ലീങ്ങളല്ല'; വിശദീകരിച്ച് യുപി പൊലീസ്

കേസിൽ നാല് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായവരിൽ ആരും ലുലു മാളിലെ ജീവനക്കാരല്ല. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകരാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ആദിത്യനാഥ് തിങ്കളാഴ്ച നിർദ്ദേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. 

 

പടക്കവ്യാപാരിയുടെ വീട്ടിൽ സ്ഫോടനം; ആറുപേർ മരിച്ചു, അപകട കാരണം ഒരുമണിക്കൂർ പടക്കം പൊ‌ട്ടിയത്

പട്‌ന: ബിഹാറിൽ പടക്ക വ്യാപാരിയുടെ വീട്ടിൽ പടക്കത്തിന് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ ആറുപേർ മരിച്ചു.  ഖുദായ് ബാഗ് ഗ്രാമത്തിലാണ് സംഭവം. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. പരുക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവർ ഛപ്രയിലെ സദർ ആശുപത്രിയിൽ ചികിത്സയിലാണ്. ഷാബിർ ഹുസൈൻ എന്ന വ്യാപാരിയുടെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയിൽ വീടിന്റെ ഒരു ഭാഗം തകരുകയും ബാക്കി ഭാഗം തീപിടിക്കുകയും ചെയ്തു. നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്ന വീടിന്റെ ഭാഗം വെള്ളത്തിലേക്കാണ് തകർന്നുവീണതെന്ന് പൊലീസ് പറഞ്ഞു.

മോഷണം ശീലം, ലക്ഷ്യം വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ജ്വല്ലറികൾ; ഒടുവിൽ യുവതി കുടുങ്ങി‌

അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഒരുമണിക്കൂറോളം തുടര്‍ച്ചയായി പടക്കങ്ങള്‍ പൊട്ടിയതാണ് വലിയ അപകടമുണ്ടാ‌യതിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തില്‍ നിയമവിരുദ്ധമായി പടക്കങ്ങള്‍ നിര്‍മിച്ചിരുന്നെന്നും സ്ഫോടനത്തിന്‍റെ കാരണം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഫൊറൻസിക് ടീമിനെയും ബോംബ് വിരുദ്ധ സ്ക്വാഡിന്റെയും വിളിച്ചെന്നും എസ്പി സന്തോഷ് കുമാർ അറിയിച്ചു. ഛപ്രയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. 

Follow Us:
Download App:
  • android
  • ios