പൊലീസ് വാഹനത്തില്‍ മുന്‍സീറ്റിലിരിക്കുന്നതിന്‍റെ പേരിലുണ്ടായ തര്‍ക്കം ഒടുവില്‍ അടിപിടിയിലെത്തിയതിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ലക്നൗ: വാഹനത്തില്‍ കയറിയാല്‍ പുറംലോകത്തെ കാഴ്ചകള്‍ കാണാന്‍ ജനാലയ്ക്കരികിലെ സീറ്റിനായി തല്ലുകൂടുന്നത് കുട്ടിക്കാലത്ത് സ്ഥിരമായിരുന്നിരിക്കും. കുട്ടികളുടെ ഈ അടിപിടി രസമാണ്. എന്നാല്‍ പ്രായമായവര്‍ ജനാലയ്ക്കരികിലെ സീറ്റിന് വേണ്ടി തല്ലുകൂടിയാല്‍ എങ്ങനെയിരിക്കും, അതും നിയമം പാലിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥരായലോ!
പൊലീസ് വാഹനത്തില്‍ മുന്‍സീറ്റിലിരിക്കുന്നതിന്‍റെ പേരിലുണ്ടായ തര്‍ക്കം ഒടുവില്‍ അടിപിടിയിലെത്തിയതിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പട്രോളിംഗിന് പോകുന്ന കാറിന്‍റെ മുന്‍സീറ്റിലിരിക്കാന്‍ വേണ്ടിയാണ് ഉത്തര്‍പ്രദേശിലെ പൊലീസുകാര്‍ തമ്മില്‍ തമ്മില്‍ അടിപിടികൂടിയത്.
രാജേഷ് സിംഗ്, സുനില്‍ കുമാര്‍ എന്നിവരാണ് പരസ്പരം ആക്രമിച്ചത്. ബിത്തൂര്‍ ജില്ലയിലാണ് സംഭവം. റോഡിന് സമീപത്ത് വാഹനം നിര്‍ത്തിയിട്ടാണ് അടികൂടുന്നത്.

